Publish Date: Tue, 19 Dec 2023 (19:16 IST)
Updated Date: Tue, 19 Dec 2023 (19:18 IST)
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനമത്സരത്തില്‍ ഇന്ത്യ പതറുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 36 ഓവറുകള്‍ പിന്നിടുമ്പോള്‍ 168 റണ്‍സിന് അഞ്ച് വിക്കറ്റെന്ന നിലയിലാണ്. 62 റണ്‍സ് നേടിയ ഓപ്പണര്‍ സായ് സുദര്‍ശന്‍, 56 റണ്‍സുമായി പുറത്തായ നായകന്‍ കെ എല്‍ രാഹുല്‍ എന്നിവരാണ് ഇന്ത്യയെ മെച്ചപ്പെട്ട നിലയിലെത്തിച്ചത്. അതേസമയം മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും നിരാശപ്പെടുത്തി.
മത്സരത്തില്‍ 23 പന്തില്‍ നിന്നും 12 റണ്‍സാണ് സഞ്ജു നേടിയത്. ബേറന്‍ ഹെന്റിക്‌സിന്റെ പന്തില്‍ ബൗള്‍ഡായാണ് താരം പുറത്തായത്. നേരത്തെ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ നിന്നും ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ നിന്നും സഞ്ജു പുറത്തായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇടം നേടിയ സഞ്ജുവിന് ആദ്യമത്സരത്തില്‍ ബാറ്റിംഗ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. രണ്ടാം മത്സരത്തില്‍ അവസരം ലഭിച്ചെങ്കിലും ഇക്കുറി താരം നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.