Select Your Language

Notifications

webdunia
webdunia
webdunia
Thursday, 9 January 2025
webdunia

IPL Auction 2024: ലോകകപ്പിലെ തീപ്പൊരി പേസറെ റാഞ്ചി, ബുമ്രയ്ക്കൊപ്പം ഇനി കൂറ്റ്സെയും

IPL Auction 2024: ലോകകപ്പിലെ തീപ്പൊരി പേസറെ റാഞ്ചി, ബുമ്രയ്ക്കൊപ്പം ഇനി കൂറ്റ്സെയും
, ചൊവ്വ, 19 ഡിസം‌ബര്‍ 2023 (14:52 IST)
ഐപിഎല്‍ പതിനേഴാം സീസണിന് മുന്നോടിയായുള്ള താരലേലത്തില്‍ ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ദക്ഷിണാഫ്രിക്കന്‍ പേസര്‍ ജെറാള്‍ഡ് കൂറ്റ്‌സെയെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ജോഫ്ര ആര്‍ച്ചറുടെ അഭാവത്തില്‍ കൂറ്റ്‌സെയുടെ സാന്നിധ്യം മുംബൈയെ അപകടകാരികളാക്കുമെന്ന് ഉറപ്പാണ്. അടിസ്ഥാന വില 2 കോടിയായിരുന്നെങ്കിലും 5 കോടി രൂപ മുടക്കിയാണ് താരത്തെ മുംബൈ ടീമിലെത്തിച്ചത്.
 
അതേസമയം കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ ഹീറോയായ ട്രാവിസ് ഹെഡിനെ 6.8 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. ന്യൂസിലന്‍ഡ് താരവും കഴിഞ്ഞ ലോകകപ്പില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്ത ന്യൂസിലന്‍ഡ് താരം രചിന്‍ രവീന്ദ്രയെ 1.8 കോടി രൂപ മുടക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് സ്വന്തമാക്കിയത്. ഓസീസ് നായകനായ പാറ്റ് കമ്മിന്‍സിനെ 20.5 കോടി രൂപ മുടക്കിയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തങ്ങളുടെ ടീമിലെത്തിച്ചത്. ഇതോടെ ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം സ്വന്തമാക്കുന്ന താരമായി പാറ്റ് കമ്മിന്‍സ് മാറി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകകപ്പിന്റെ പവര്‍ ! പാറ്റ് കമ്മിന്‍സിനായി 20 കോടി കളഞ്ഞ് ഹൈദരബാദ്