രഹാനെ ഇനി രണ്ടാമൻ, രാജസ്ഥാനായി ഏറ്റവും റൺസ് നേടിയ താരം ഇനി സഞ്ജു

Webdunia
വ്യാഴം, 6 ഏപ്രില്‍ 2023 (14:32 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാനായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന നേട്ടം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസൺ. 3098 റൺസ് രാജസ്ഥാനായി നേടിയ മുൻ നായകൻ അജിങ്ക്യ രഹാനയെയാണ് സഞ്ജു മറികടന്നത്. ഷെയ്ൻ വാട്ട്സൺ(2474) ജോസ് ബട്ട്‌ലർ (2377) എന്നിവരാണ് സഞ്ജുവിന് മുന്നിലുള്ളത്.
 
രാജസ്ഥാന് വിലക്ക് നേരിട്ട രണ്ട് വർഷം മാത്രമാണ് സഞ്ജു രാജസ്ഥാൻ അല്ലാതെ മറ്റൊരു ടീമിനായി ഐപിഎല്ലിൽ കളിച്ചിട്ടുള്ളത്. 2021ൽ രാജസ്ഥാൻ നായകനായ സഞ്ജു രാജസ്ഥാൻ നായകനെന്ന നിലയിൽ 1000 റൺസും ഇന്നലെ പിന്നിട്ടു. 33 ഇന്നിങ്ങ്സിൽ നിന്നാണ് ഈ നേട്ടം. കഴിഞ്ഞ 2 ഐപിഎൽ സീസണുകളിലും 450ന് മുകളിൽ റൺസ് കണ്ടെത്താൻ സഞ്ജുവിനായിരുന്നു. ഈ ഐപിഎല്ലിൽ രണ്ട് ഇന്നിങ്ങ്സിൽ നിന്നും 97 റൺസാണ് സഞ്ജു നേടിയിട്ടുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹർഷിതിന് വേണ്ടിയാണോ കുൽദീപിനെ ഒഴിവാക്കുന്നത്?, അങ്ങനെയെങ്കിൽ അവനെ ഓൾ റൗണ്ടറെ പോലെ കളിപ്പിക്കണം

വനിതാ ലോകകപ്പിൽ സെമിയുറപ്പിച്ച് 3 ടീമുകൾ, ബാക്കിയുള്ളത് ഒരേ ഒരു സ്ഥാനം, ഇന്ത്യയ്ക്ക് സാധ്യതയുണ്ടോ?

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

Women's ODI worldcup : ജയിക്കാവുന്ന മത്സരം കൈവിട്ടു, വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി

അടുത്ത ലേഖനം
Show comments