Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡേറ്റിംഗ് അഭ്യൂഹങ്ങൾക്കിടെ ശുഭ്മാൻ ഗില്ലും സാറ ടെൻഡുൽക്കറും വീണ്ടും ഒരുമിച്ച്, വൈറലായി വീഡിയോ

ഡേറ്റിംഗ് അഭ്യൂഹങ്ങൾക്കിടെ ശുഭ്മാൻ ഗില്ലും സാറ ടെൻഡുൽക്കറും വീണ്ടും ഒരുമിച്ച്, വൈറലായി വീഡിയോ
, ബുധന്‍, 1 നവം‌ബര്‍ 2023 (16:15 IST)
സമൂഹമാധ്യമങ്ങളില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറാ ടെന്‍ഡുല്‍ക്കറും ഡേറ്റിംഗിലാണെന്ന അഭ്യൂഹങ്ങള്‍ ഏറെക്കാലമായുള്ളതാണ്. ഇരുവരെയും പലയിടങ്ങളില്‍ നിന്നും ഒരുമിച്ച് കണ്ടതായി മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു. മത്സരം നടക്കുന്ന സ്‌റ്റേഡിയങ്ങളില്‍ പോലും സാറയുടെ പേര് ഗില്ലിനോട് ചേര്‍ത്ത് ആരാധകര്‍ മുഴക്കുന്നത് പതിവാണ്. എന്നാല്‍ ഇരുവരും ഇക്കാര്യത്തില്‍ ഒരു പ്രതികരണവും നടത്തിയിട്ടില്ല.
 
അതിനിടെ കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു റസ്‌റ്റോറന്റില്‍ ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന വീഡിയോയാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ വൈറലാകുന്നത്. ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ നടക്കുന്ന മത്സരത്തിന്റെ ഭാഗമായി നിലവില്‍ മുംബൈയിലാണ് ഇന്ത്യന്‍ ടീം. മുംബൈയിലെ ഒരു ഹോട്ടലില്‍ നിന്നും ശുഭ്മാന്‍ ഗില്‍ ഇറങ്ങിവരുന്നതും പിന്നിലായി ഹോട്ടലിന്റെ വാതിലിന് സമീപം സാറ ടെന്‍ഡുല്‍ക്കര്‍ ഫോണ്‍ ചെയ്ത് നില്‍ക്കുന്നതുമായ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Voompla (@voompla)

കഴിഞ്ഞ ഒരു വര്‍ഷക്കാലമായാണ് ഇരുവരും തമ്മില്‍ ഡേറ്റിംഗിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇതിനിടെ ഗില്‍ സെയ്ഫ് അലി ഖാന്റെ മകളും ബോളിവുഡ് നടിയുമായ സാറാ അലി ഖാനുമായി പ്രണയത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനിടെയാണ് സാറാ ടെന്‍ഡുല്‍ക്കറുമൊത്തിച്ചുള്ള ഗില്ലിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയോട് തോറ്റത് പാക് ടീമിന്റെ മനോവീര്യം തകര്‍ത്തു, ലോകകപ്പിലെ മോശം അവസ്ഥയെ പറ്റി ഫഖര്‍ സമന്‍