Select Your Language

Notifications

webdunia
webdunia
webdunia
Friday, 4 April 2025
webdunia

പ്രണയം നിരസിച്ചു, 12 കാരിയെ കുത്തിക്കൊന്ന 20കാരൻ അറസ്റ്റിൽ

murder
, വ്യാഴം, 17 ഓഗസ്റ്റ് 2023 (15:42 IST)
പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് 12 കാരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. മുംബൈ കല്യാണ്‍ ഈസ്റ്റിലാണ് സംഭവം. പ്രണിത ദാസ് എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ 20കാരന്‍ ആദിത്യ കാംബ്ലെയെ പോലീസ് അറസ്റ്റ് ചെയ്തു.
 
ഇന്നലെ രാത്രി എട്ട് മണിയോടെ പെണ്‍കുട്ടി അമ്മയോടൊപ്പം ട്യൂഷന്‍ ക്ലാസില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെയായിരുന്നു സംഭവം. സ്‌റ്റെയര്‍ കേസ് കയറുന്നതിനിടെ അമ്മയെ തള്ളിമാറ്റി പ്രതി പെണ്‍കുട്ടിയെ കുത്തിവീഴ്ത്തുകയായിരുന്നു. നെഞ്ചിലടക്കം എട്ടോളം കുത്തേറ്റ പെണ്‍കുട്ടി സ്‌റ്റെയര്‍കേസില്‍ കുഴഞ്ഞുവീണു. അമ്മയുടെ നിലവിളി കേട്ടെത്തിയ സമീപവാസികളാണ് പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ഇയാള്‍ 2 തവണ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. ഇത് നിരസിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാളെയോടെ ന്യൂനമര്‍ദ്ദം; ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത