ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരെഞ്ഞെടുക്കപ്പെട്ട സര്‍ഫറാസ് ഖാന്റെ ടെസ്റ്റ് അരങ്ങേറ്റത്തിനായി രംഗത്തെത്തി ദക്ഷിണാഫ്രിക്കന്‍ ഇതിഹാസതാരം എ ബി ഡിവില്ലിയേഴ്‌സ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അവിസ്മരണീയമായ റെക്കോര്‍ഡുള്ള സര്‍ഫറാസ് ഖാനെ അസാധാരണ താരമെന്നാണ് ഡിവില്ലിയേഴ്‌സ് വിശേഷിപ്പിച്ചത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡാണ് സര്‍ഫറാസ് ഖാനുള്ളത്. അവന്റെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ എനിക്ക് വലിയ ആകാംക്ഷയുണ്ട്. അവന്‍ ടീമില്‍ അവസരം അര്‍ഹിക്കുന്നു. ഡിവില്ലിയേഴ്‌സ് പറഞ്ഞു. രഞ്ജി ട്രോഫിയില്‍ 66 ഇന്നിങ്ങ്‌സില്‍ നിന്നും 69.85 ശരാശരിയില്‍ 14 സെഞ്ചുറിയും 11 അര്‍ധസെഞ്ചുറിയും സഹിതം 3912 റണ്‍സ് അടിച്ചുകൂട്ടുക എന്നത് സാധാരണമായ കാര്യമല്ല. ഇംഗ്ലണ്ടിനെതിരെ കളിച്ച് രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറുക എന്നത് വെല്ലുവിളിയാണ്. പാട്ടീദാറും മികച്ച കളിക്കാരനാനെങ്കിലും സര്‍ഫറാസിന് അവസരം ലഭിക്കുമെന്നാണ് എന്റെ പ്രതീക്ഷ. ഡിവില്ലിയേഴ്‌സ് പറഞ്ഞു.