ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച രണ്ട് ബാറ്റ്സ്മാൻമാർ ഇന്ത്യൻ നിരയിലാണ്. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും, നിശ്ചിത ഓവർ ക്രിക്കറ്റിലെ ഉപനായകൻ രോഹിത് ശർമയും. ഇവരിൽ ആരാണ് മികച്ചത് എന്ന് ചോദിച്ചാൽ ഒന്ന് ആലോചിച്ച് മാത്രമേ ഉത്തരം പറയാൻ സാധിയ്ക്കു. എന്നാൽ കോഹ്‌ലി തന്നെയാണ് മികച്ച ക്യാപ്റ്റൻ എന്ന് തുറന്നുപറയുകയാണ്. പാകിസ്ഥാന്റെ മുൻ നായകനും വിക്കറ്റ് കീപ്പറുമായ സർഫ്രാസ് അഹമ്മദ്.
രോഹിത് എന്നല്ല ലോക ക്രിക്കറ്റിലെ ഒരു താരവും കോഹ്‌ലിയ്ക്ക് ഒപ്പമെത്തില്ല എന്നാണ് സർഫ്രാസ് പറയുന്നത്. കിപ്പറായതുകൊണ്ട് എല്ലാ ബാറ്റ്സ്‌മാൻമരുടെയും പ്രകടനം അടുത്തുനിന്ന് നിരീക്ഷിയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. 'ടെസ്റ്റ് ക്രിക്കറ്റില്‍ വലിയ റണ്‍സെടുക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും മികച്ച ടൈമിങ്ങുള്ള ബാറ്റ്‌സ്മാനാണ് രോഹിത്. എന്നാല്‍ ലോകത്തില്‍ ഇപ്പോഴത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ കോലിയാണ്. മറ്റാര്‍ക്കും അദ്ദേഹത്തിനൊപ്പമെത്താന്‍ സാധിക്കില്ല. സർഫ്രാസ് പറഞ്ഞു.
മൂന്നു ഫോർമാറ്റുകളിലും ഒരു പോലെ മികച്ചു നിൽക്കുന്ന താരം രോഹിതോ കോഹ്‌ലിയോ എന്ന് ചോദിച്ചാൽ കോഹ്‌ലി എന്ന് തന്നെയായിരിയ്ക്കും ഉത്തരം. രോഹിത് ടെസ്റ്റിൽ അത്ര മികച്ച താരമല്ല. ഏകദിനത്തിലും ടി20യിലും ഇരുവരും ഇഞ്ചോടിച്ച് പോരാട്ടം തന്നെയാണ് നടക്കുന്നത്. എന്നാൽ ഇരു ഫോർമാറ്റുകളിലെയും ബാറ്റിങ് ശരാശരി നോക്കിയാൽ കോഹ്‌ലി ഏറെ മുന്നിലാണ്.