Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചാർട്ടേഡ് വിമാനത്തിൽ ലൈംഗിക അതിക്രമം, സഹയാത്രികനെതിരെ പരാതി നൽകി യുവതി

ചാർട്ടേഡ് വിമാനത്തിൽ ലൈംഗിക അതിക്രമം, സഹയാത്രികനെതിരെ പരാതി നൽകി യുവതി
, വെള്ളി, 19 ജൂണ്‍ 2020 (12:53 IST)
മലപ്പുറം: കൊവിഡ് പശ്ചാത്തലത്തിൽ നാട്ടിലെത്തുന്നതിനായി ഒരുക്കിയ ചാർട്ടേഡ് വിമാനത്തില്‍ ലൈംഗിക അതിക്രമമെന്ന് യുവതിയുടെ പരാതി. മസ്കത്തിൽനിന്നും കരിപ്പൂരിലെത്തിയ ചാർട്ടേഡ് വിമാനത്തിലാണ് സംഭവം ഉണ്ടായത്. മലപ്പുറം തിരൂര്‍ സ്വദേശിനിയായ സ്ത്രീയാണ് പെരിന്തല്‍മണ്ണ സ്വദേശിയായ സഹയാത്രികനെതിരെ പരാതി നല്‍കിയത്. 
 
വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് വിമാനം കരിപ്പൂരിലെത്തിയത്. വിമാനത്തില്‍ ലൈറ്റ് ഓഫാക്കിയത് മുതല്‍ തൊട്ടടുത്ത സീറ്റിലിരുന്നയാള്‍ തന്നെ ഉപദ്രവിക്കാന്‍ തുടങ്ങിയെന്ന് യുവതി പൊലീസിൽ പരാതി നൽകി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൻ കരിപ്പൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭർത്താവ് കാവൽനിന്നു, സുഹൃത്ത് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി, പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി