വാതുവെപ്പുകാര്‍ ബന്ധപ്പെട്ട ആ മൂന്നാമന്‍ കോഹ്‌ലിയോ ? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐസിസി

കോഹ്ലിയും? ഈ മൂന്ന് നായകന്മാരെ വാതുവെപ്പുകാര്‍ സമീപിച്ചു

Webdunia
വ്യാഴം, 7 ഡിസം‌ബര്‍ 2017 (10:46 IST)
ക്രിക്കറ്റ് ലോകത്തെയാകമാനം ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുമായി ഐസിസിയുടെ അഴിമതി വിരുദ്ധ സമിതി. ലോകക്രിക്കറ്റിലെ തന്നെ പ്രമുഖരായ മൂന്ന് നായകന്മാരെ വാതുവയ്പുകാര്‍ നിരന്തരം സമീപിച്ചിരുന്നുവെന്ന വെളിപ്പെടുത്തലാണ് ഐസിസി നടത്തിയിരിക്കുന്നത്. ഇക്കാര്യം ഐസിസിയുടെ അഴിമതി വിരുദ്ധ സമിതിയെ ക്യാപ്റ്റന്മാര്‍ നേരിട്ട് അറിയിച്ചതായി ഗാര്‍ഡിയനാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
മൂന്നു ക്യാപ്റ്റന്മാരില്‍ ഒരാള്‍ പാക് നായകന്‍ സര്‍ഫറാസ് അഹമ്മദും മറ്റൊരാള്‍ സിംബാവെയുടെ നായകന്‍ ഗ്രയാം ക്രീമറുമാണ്. ശ്രീലങ്കയുമായി യു എ ഇയില്‍ നടന്ന പരമ്പരയ്ക്കിടെയായിരുന്നു സര്‍ഫറാസിനെ ബുക്കികള്‍ സമീപിച്ചത്. ഇക്കാര്യം സര്‍ഫറാസ് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. മൂന്നാമത്തെയാള്‍ ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 
 
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയിലേക്കും സാധ്യതകള്‍ നീളുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കിടെയായിരുന്നു സിംബാവെ നായകനെ തേടി ബുക്കികള്‍ എത്തിയത്. ക്രീമറും ഇക്കാര്യം ഐസിസിയെ അറിയിച്ചു. ഒരു മത്സരത്തില്‍ ഒത്തുകളിക്കുന്നതിന് മൂന്ന് ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ ബുക്കികള്‍ ക്യാപ്റ്റന്മാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തിനാണ് ഇത്ര തിടുക്കം, രോഹിത്തിനെ മാറ്റി ഗില്ലിനെ നായകനാക്കിയതിനെ ചോദ്യം ചെയ്ത് ഹർഭജൻ

സഞ്ജുവിനെ ഒഴിവാക്കാൻ എന്നും ഓരോ കാരണമുണ്ട്,സെലക്ഷൻ തീരുമാനത്തെ ചോദ്യം ചെയ്ത് ക്രിസ് ശ്രീകാന്ത്

റെക്കോർഡുകൾ തകർക്കപ്പെടാനുള്ളതാണ്, ചരിത്രം ആവർത്തിക്കണമെന്നില്ല, ഇന്ത്യ- പാക് മത്സരത്തിന് മുൻപെ താക്കീതുമായി പാക് ക്യാപ്റ്റൻ

വിവാദങ്ങൾക്ക് തിരികൊളുത്തുമോ?, ഏഷ്യാകപ്പ് ഫൈനലിന് പിന്നാലെ ഇന്ന് ഇന്ത്യ- പാക് പോരാട്ടം

ഷുഐബ് മാലിക് വീണ്ടും വിവാഹമോചിതനാകുന്നു?, പാക് നടി സനാ ജാവേദുമായി അസ്വാരസ്യങ്ങളെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments