Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രീശാന്തിന് ആശ്വാസം; ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി, ശിക്ഷാ കാലാവധി പുനഃപരിശോധിക്കാൻ ബിസിസിഐയ്ക്ക് നിർദേശം

വിലക്ക് ശരിവച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തീരുമാനത്തിന് എതിരെയായിരുന്നു ശ്രീശാന്ത് സുപ്രീംകോടതിയെ സമീപിച്ചത്.

Supreme Court
, വെള്ളി, 15 മാര്‍ച്ച് 2019 (11:12 IST)
ഐപിഎല്‍ ഒത്തുകളി വിവാദത്തെതുടര്‍ന്ന് ബിസിസിഐ ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതി പിന്‍വലിച്ചു. ശിക്ഷാകാലാവധി പുനപരിശോധിക്കാന്‍ ബിസിസിഐക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി. ക്രിമിനൽ കേസും അച്ചടക്ക നടപടിയും രണ്ടാണെന്ന് കോടതി പറഞ്ഞു. 
 
എത്ര കാലം ശിക്ഷ നല്‍കാമെന്ന് ബിസിസിഐ പരിശോധിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. വിലക്ക് ശരിവച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തീരുമാനത്തിന് എതിരെയായിരുന്നു ശ്രീശാന്ത് സുപ്രീംകോടതിയെ സമീപിച്ചത്.
 
2013 ലെ ഐ.പി.എല്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ടാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ശ്രീശാന്ത് ഒത്തു കളിച്ചതിന് തെളിവുണ്ടെന്നാണ് ഹരജിയെ എതിര്‍ത്ത് ബി.സി.സി.ഐ കോടതിയെ അറിയിച്ചിരിക്കുന്നത്
 
എന്നാല്‍ അടിസ്ഥാന രഹിതമായ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് വിലക്കെന്നും ഭീഷണിപ്പെടുത്തിയാണ് പോലീസ് തന്റെ ആദ്യ കുറ്റസമ്മത മൊഴി ലഭ്യമാക്കിയതെന്നുമായിരുന്നു ശ്രീശാന്തിന്റെ വാദം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഞ്ചാം ഏകദിനത്തില്‍ രോഹിത് ശര്‍മ എന്തിനാണ് കൂറ്റനടി വേണ്ടെന്നുവച്ചത്?