ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിനുനേരെ ബംഗ്ലാദേശില്‍ കല്ലേറ്

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിനുനേരെ ബംഗ്ലാദേശില്‍ കല്ലേറ്

Webdunia
ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (12:45 IST)
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിനുനേരെ ബംഗ്ലാദേശില്‍ കല്ലേറ്. കഴിഞ്ഞ ദിവസം ടെസ്‌റ്റ് മത്സരത്തിന് ശേഷം ഓസീസ് താരങ്ങള്‍ ഹോട്ടലിലേക്ക് പോകുമ്പോഴാണ് സംഭവം. ബസിനു നേരെ കല്ലേറ് ഉണ്ടായകാര്യം  ടീമിന്റെ സെക്യൂരിറ്റി മാനേജര്‍ സീന്‍ കരോള്‍ സ്ഥിരീകരിച്ചു.

ബസിനുനേരെ ആക്രമണം ഉണ്ടായെങ്കിലും ഓസീസ് താരങ്ങള്‍ക്കാര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. അതേസമയം, അക്രമം നടത്തിയത് ആരെന്നു സംബന്ധിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. സംഭവശേഷം ഓസീസ് താരങ്ങളുടെ സുരക്ഷ ശക്തമാക്കി.

ഓസ്‌ട്രേലിയന്‍ താരങ്ങള്‍ സഞ്ചരിച്ച ബസിനു നേരെ കല്ലേറ് ഉണ്ടായത് സുരക്ഷാ വീഴ്‌ചയാണെന്നും ഇതിനെ ഗൌരവമായിട്ടാണ് കാണുന്നതെന്നും ടീമിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബംഗ്ലാദേശിലെ അന്വേഷണ  ഉദ്യോഗസ്ഥരുമായി ഓസീസ് ടീം അധികൃതര്‍ സംസാരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഈ ഉഡായിപ്പ് ബൗളിംഗ് കൊണ്ടാണോ കളിക്കാനിറങ്ങുന്നത്? , ഹൈദരാബാദിനെതിരെ ആഞ്ഞടിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

2 വർഷം വിലക്കിയതുകൊണ്ട് എന്തുകാര്യം, ഐപിഎല്ലിൽ നിന്നും വിദേശതാരങ്ങൾ പിന്മാറിയാൽ അവരെ പൂട്ടണം, നിർദേശവുമായി ഗവാസ്കർ

ഹേസല്‍വുഡിന്റെ കുറവോ, ഞാനുള്ളപ്പോള്‍ ടെന്‍ഷന്‍ വേണ്ട, അരങ്ങേറ്റത്തില്‍ വമ്പന്‍ പ്രകടനം നടത്തി ജേക്കബ് ഡഫി

KKR vs MI : വാംഖഡെയിൽ മുംബൈക്ക് എതിരാളികൾ കൊൽക്കത്ത, ഇന്നത്തെ മത്സരത്തിൽ തീപ്പാറും

മൂന്നാം വയസ്സിൽ അമ്മയെ നഷ്ടമായി, അച്ഛൻ വേറെ വിവാഹം കഴിച്ചതോടെ വളർന്നത് മുത്തശ്ശിക്കൊപ്പം, തീയിൽ കുരുത്ത ജീവിതം, ആരാണ് അനികേത് വർമ?

അടുത്ത ലേഖനം
Show comments