ലോകകപ്പിനിടെ ഭാര്യയെ കൂടെ താമസിപ്പിച്ചു; ഇന്ത്യൻ താരം വെട്ടിൽ, കോഹ്ലിയുടെ അനുമതി പോലും വാങ്ങിയില്ല?

Webdunia
ഞായര്‍, 21 ജൂലൈ 2019 (11:53 IST)
ലോകകപ്പ് അലയൊളികൾ അവസാനിച്ചെങ്കിലും വിവാദങ്ങൾക്ക് ഇപ്പോഴും പഞ്ഞമില്ല. ഇന്ത്യൻ താരം കൂടുതൽ കുഴപ്പത്തിൽ. ബിസിസിഐ നിര്‍ദ്ദേശം അവഗണിച്ച് ലോകകപ്പിനിടെ ഭാര്യയെ ഒപ്പം താമസിപ്പിച്ച സീനിയര്‍ ഇന്ത്യന്‍ താരമാണ് വെട്ടിലായിരിക്കുന്നത്. 
 
ഭാര്യമാരെ 15 ദിവസം മാത്രം കളിക്കാര്‍ക്ക് ഒപ്പം താമസിപ്പിക്കാമെന്ന ബിസിസിഐയുടേയും സിഒഎയുടേയും നിര്‍ദ്ദേശം അവഗണിച്ചാണ് സീനിയര്‍ താരം ലോകകപ്പ് ആരംഭിച്ചതുമുതല്‍ കുടുംബത്തെ ഒപ്പം താമസിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.
 
മറ്റു കളിക്കാരുടെ ഭാര്യമാര്‍ ബിസിസിഐ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നിശ്ചിത ദിവസത്തിനുശേഷം മാത്രം ഇംഗ്ലണ്ടിലെത്തുകയും അനുവദനീയമായ സമയം കഴിഞ്ഞശേഷം മാറിത്താമസിക്കുകയും ചെയ്തിരുന്നു. എന്നാൽ സീനിയർ താരം അനുമതി വാങ്ങാതെയാണ് കുടുംബത്തെ ഒപ്പം താമസിപ്പിച്ചത്. 
 
ബിസിസിഐയുടെ നിർദേശത്തിനു പുല്ലുവില കൽപ്പിച്ച് പരിശീലകന്റേയും ക്യാപ്റ്റന്റേയും അനുമതി വാങ്ങാതെ ഭാര്യയെ ഒപ്പം താമസിപ്പിക്കുകയായിരുന്നു. ഇതേതാരം നേരത്തെ സിഒഎയോട് ഭാര്യയെ ഒപ്പം താമസിപ്പിക്കാന്‍ അനുമതി തേടിയിരുന്നു. എന്നാല്‍, ഇക്കാര്യത്തിൽ അനുമതി നിഷേധിച്ചിട്ടും താരം ഇങ്ങനെ ചെയ്തതിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് സൂചന.   
 
കളിക്കാരുടെ ഭാര്യമാര്‍ ഒപ്പം താമസിക്കുന്നത് കളിയെ ബാധിക്കുമെന്നതിനാല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതേസമയം, ഏതു കളിക്കാരനാണ് നിയമാവലി തെറ്റിച്ചതെന്നത് വ്യക്തമല്ല. സീനിയർ താരമായതിനാൽ രോഹിത് ശർമയോ എം എസ് ധോണിയോ ആകാമെന്നാണ് ക്രിക്കറ്റ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

Pakistan Cricket Team: 'ചോദ്യവും പറച്ചിലുമില്ലാതെ തട്ടി'; റിസ്വാന്‍ കടുത്ത നിരാശയില്‍

Rishabh Pant: പരുക്ക് ഭേദമായി പന്ത് തിരിച്ചെത്തുന്നു; 'ഇന്ത്യ എ'യെ നയിക്കും

Mohammed Rizwan: റിസ്‌വാൻ വിശ്വാസിയായതാണോ പ്രശ്നം, അതോ പലസ്തീനെ അനുകൂലിച്ചതോ?, പാകിസ്ഥാൻ ക്രിക്കറ്റിൽ പുതിയ വിവാദം

ഓവർതിങ്ക് ചെയ്യുന്നതിൽ കാര്യമില്ല, കോലി സ്വന്തം ഗെയിം കളിക്കണം, ഉപദേശവുമായി മാത്യു ഹെയ്ഡൻ

Royal Challengers Bengaluru: 17,600 കോടിയുണ്ടോ? ആര്‍സിബിയെ വാങ്ങാം; കിരീട ജേതാക്കള്‍ വില്‍പ്പനയ്ക്ക് !

അടുത്ത ലേഖനം
Show comments