ഇന്ത്യ - ഓസ്‌ട്രേലിയ ടെസ്‌റ്റ് പരമ്പര; ജയം ആര്‍ക്കൊപ്പമെന്ന് പ്രവചിച്ച് ലക്ഷ്മണ്‍
ഇന്ത്യ - ഓസ്‌ട്രേലിയ ടെസ്‌റ്റ് പരമ്പര; ജയം ആര്‍ക്കൊപ്പമെന്ന് പ്രവചിച്ച് ലക്ഷ്മണ്‍
ഓസ്ട്രേലിയയെ കീഴടക്കി ടെസ്‌റ്റ് പരമ്പര നേടാന്‍ ഇതിലും വലിയ അവസരം ഇന്ത്യക്ക് ഇനി ലഭിക്കില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍.
വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ടീമിന് ഓസ്ട്രേലിയയില്‍ ടെസ്‌റ്റ് പരമ്പര നേടാനുള്ള നല്ല അവസരമാണ് ലഭിച്ചിരിക്കുന്നത്. സ്‌റ്റീവ് സ്‌മിത്തും, ഡേവിഡ് വാര്‍ണറുമില്ലാത്ത ഓസ്ട്രേലിയയെ പരാജയപ്പെടുത്താന്‍ ഇന്ത്യക്ക് കഴിയുമെന്നും ലക്ഷ്‌മണന്‍ പറഞ്ഞു.
ഓസ്‌ട്രേലിയയിന്‍ സാഹചര്യങ്ങളില്‍ ടെസ്‌റ്റ് മത്സരങ്ങള്‍ സമനിലയാവാനുള്ള സാധ്യതകള്‍ കുറവാണ്. നല്ല താരങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ട്. തന്റെ വാക്കുകള്‍ അവര്‍ യാഥാര്‍ത്ഥ്യമാക്കട്ടെയെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെന്നും മുന്‍ ഇന്ത്യന്‍ താരം വ്യക്തമാക്കി.
മോശം സാഹചര്യത്തിലൂടെയാണ് ഓസീസ് കടന്നു പോകുന്നതെങ്കിലും സ്വന്തം നാട്ടില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തുക ബുദ്ധിമുട്ടാണെന്ന് ഓസ്‌ട്രേലിയന്‍ ഇതിഹാസം സ്‌റ്റീവ് വോ നേരത്തെ പറഞ്ഞിരുന്നു.