Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫൈനലിലും അത് ആവര്‍ത്തിച്ചു; വെടിക്കെട്ട് ബാറ്റിംഗിന്റെ രഹസ്യം പരസ്യപ്പെടുത്തി വാട്‌സണ്‍

ഫൈനലിലും അത് ആവര്‍ത്തിച്ചു; വെടിക്കെട്ട് ബാറ്റിംഗിന്റെ രഹസ്യം പരസ്യപ്പെടുത്തി വാട്‌സണ്‍

ഫൈനലിലും അത് ആവര്‍ത്തിച്ചു; വെടിക്കെട്ട് ബാറ്റിംഗിന്റെ രഹസ്യം പരസ്യപ്പെടുത്തി വാട്‌സണ്‍
മുംബൈ , തിങ്കള്‍, 28 മെയ് 2018 (15:12 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയാണെങ്കിലും ഡ്രസിംഗ് റൂമിലെ രാജാവ് മഹേന്ദ്ര സിംഗ് ധോണിയാണ്. സഹതാരങ്ങളുമായി പുലര്‍ത്തുന്ന ആത്മബന്ധവും അടുപ്പവുമാണ് അദ്ദേഹത്തെ വേറിട്ട് നിര്‍ത്തുന്നത്. നായകന്‍ വിരാട് ആണെങ്കിലും ഗ്രൌണ്ടില്‍ നിര്‍ണായക നിര്‍ദേശങ്ങള്‍ ലഭിക്കുന്നത് ധോണിയില്‍ നിന്നാണെന്ന് പല ഇന്ത്യന്‍ താരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്.

ഐപിഎല്‍ പതിനൊന്നാം സീസണില്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കിരീടം സ്വന്തമാക്കിയപ്പോള്‍ സൂപ്പര്‍ താരമായത് ഷെയ്ന്‍ വാട്‌സണ്‍ന്റെ വെടിക്കെട്ട് പ്രകടനമാണ്. 57 പന്തില്‍ 11 ഫോറും എട്ടു സിക്സുമടക്കം 117 റണ്‍സാണ് ഓസ്‌ട്രേലിയന്‍ ടീമിന്റെ പഴയ പടക്കുതിര അടിച്ചു കൂട്ടിയത്. ഇതോടെ ജയമുറപ്പിച്ച് ഗ്രൌണ്ടിലിറങ്ങിയ ഹൈദരാബാദ് തോല്‍‌വി സമ്മതിക്കുകയും ചെയ്‌തു.

എന്നാല്‍ ഈ സീസണിലെ തന്റെ മികച്ച പ്രകടനത്തിന് കാരണം ധോണിയും പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങുമാണെന്നാണ് വാട്‌സണ്‍ വ്യക്തമാക്കിയത്.

ഈ ഐപിഎല്‍ സീസണ്‍ എനിക്ക് പ്രിയപ്പെട്ടതായിരുന്നു. ധോണിയും ഫ്ലെമിങ്ങും ശക്തമായ പിന്തുണയാണ് എനിക്ക് നല്‍കിയത്. ചെന്നൈ ടീമില്‍ കളിക്കാന്‍ സാധിച്ചത് സന്തോഷം പകരുന്നതാണ്. ഫൈനല്‍ മത്സരത്തില്‍  ബാറ്റിംഗിന് ഇറങ്ങുമ്പോള്‍ താളം കണ്ടെത്താനാണ് ആദ്യം ശ്രമിച്ചത്. തുടക്കത്തില്‍ പതിറിയെങ്കിലും ഫോമിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞു. ഹൈദരാബാദ് ബോളര്‍ ഭുവനേശ്വര്‍ കുമാര്‍ മികച്ച രീതിയിലാണ് പന്ത് എറിഞ്ഞതെന്നും വാട്‌സണ്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കിരീട നേട്ടവും ആഘോഷവും ‘തല’യ്‌ക്ക് ചിന്നത്; ധോണിയുടെ ആഘോഷം സിവയ്‌ക്കൊപ്പം ഇങ്ങനെ