ധോണിക്ക് വേണ്ടി കിരീടം സ്വന്തമാക്കണം; ഫൈനലിന് മുമ്പേ ആവേശം നിറച്ച് റെയ്‌നയുടെ വാക്കുകള്‍
ധോണിക്ക് വേണ്ടി കിരീടം സ്വന്തമാക്കണം; ഫൈനലിന് മുമ്പേ ആവേശം നിറച്ച് റെയ്‌നയുടെ വാക്കുകള്‍
Publish Date: Sat, 26 May 2018 (19:58 IST)
Updated Date: Sat, 26 May 2018 (20:01 IST)
ഇത്തവണത്തെ ഐ പി എല്‍ കിരീടം ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്കു വേണ്ടി സ്വന്തമാക്കണമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങളോട് സുരേഷ് റെയ്ന. ധോണിക്കു വേണ്ടി കിരീടം സ്വന്തമാക്കണമെന്ന് പറയാനുള്ള കാരണവും റെയ്‌ന വെളിപ്പെടുത്തി.
2008മുതല്‍ ചെന്നൈ ടീമിനു വേണ്ടി ഒട്ടേറെ ത്യാഗങ്ങളാണ് ധോണി അനുഭവിച്ചത്. അദ്ദേഹം ടീമിനായി ഒരു പാട് കാര്യങ്ങള്‍ ചെയ്‌തു. ടീമിനെ നിരാശയില്‍ നിന്ന് പലപ്പോഴും കര കയറ്റിയിട്ടുള്ളത് ധോണിയാണ്. മഞ്ഞപ്പടയെ സംരക്ഷിക്കാന്‍ അദ്ദേഹം ഒത്തിരി കഷ്‌ടപ്പെട്ടുവെന്നും റെയ്‌ന പറഞ്ഞു.
ധോണിയുടെ ത്യാഗങ്ങളുടെ പ്രത്യുപകാരമായിട്ട് അദ്ദേഹത്തിന് കിരീടം സമ്മാനിക്കണം. കപ്പ് ഉയര്‍ത്താന്‍ ശേഷിയുള്ള ഒരു ടീം നമ്മുടെ നിരയിലുണ്ട്. വിമര്‍ശനങ്ങള്‍ക്ക് തന്റെ പ്രകടനം കൊണ്ട് മറുപടി പറയുന്നതാണ് ധോണിയുടെ ശീലം. ചിലപ്പോഴൊക്കെ കാര്യങ്ങളെ വൈകാരികമായും സമീപിക്കേണ്ടി വരുമെന്നും റെയ്‌ന പറഞ്ഞു.