Webdunia - Bharat's app for daily news and videos

Install App

ഹാട്രിക്കുമായി ശര്‍ദുല്‍ താക്കൂര്‍; കെ.എല്‍.രാഹുല്‍ നിരാശപ്പെടുത്തി

നാലാമനായി ക്രീസിലെത്തിയ ബാല്‍ചന്ദര്‍ അനിരുദ്ധിനെ ക്ലീന്‍ ബൗള്‍ഡ് ആക്കിയാണ് ശര്‍ദുല്‍ ഹാട്രിക് വേട്ടയ്ക്കു തുടക്കമിട്ടത്

ഹാട്രിക്കുമായി ശര്‍ദുല്‍ താക്കൂര്‍  കെ.എല്‍.രാഹുല്‍ നിരാശപ്പെടുത്തി
രേണുക വേണു
വ്യാഴം, 30 ജനുവരി 2025 (15:59 IST)
Shardul Thakur

രഞ്ജി ട്രോഫിയില്‍ തിളങ്ങി ശര്‍ദുല്‍ താക്കൂര്‍. മേഘാലയയ്‌ക്കെതിരായ മത്സരത്തില്‍ മുംബൈ താരം ഹാട്രിക് നേടി. ഒന്നാം ഇന്നിങ്‌സില്‍ മേഘാലയ 86 നു ഓള്‍ഔട്ട് ആയപ്പോള്‍ ശര്‍ദുല്‍ നേടിയത് നാല് വിക്കറ്റുകള്‍. 11 ഓവറില്‍ 43 റണ്‍സ് വഴങ്ങിയാണ് താരം നാല് വിക്കറ്റുകള്‍ നേടിയത്. 
 
നാലാമനായി ക്രീസിലെത്തിയ ബാല്‍ചന്ദര്‍ അനിരുദ്ധിനെ ക്ലീന്‍ ബൗള്‍ഡ് ആക്കിയാണ് ശര്‍ദുല്‍ ഹാട്രിക് വേട്ടയ്ക്കു തുടക്കമിട്ടത്. തൊട്ടുപിന്നാലെ സുമിത് കുമാറിനെയും ജസ്‌കിര്‍ത് സിങ്ങിനെയും ശര്‍ദുല്‍ മടക്കി. അതിനു മുന്‍പ് ഓപ്പണര്‍ നിഷാന്ത ചക്രബര്‍ത്തിയെയും മടക്കിയത് ശര്‍ദുല്‍ ആണ്. മറുപടി ബാറ്റിങ്ങില്‍ മുംബൈ 30 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സ് നേടിയിട്ടുണ്ട്. 
 
അതേസമയം കര്‍ണാടകയ്ക്കു വേണ്ടി രഞ്ജി കളിക്കാന്‍ ഇറങ്ങിയ ഇന്ത്യന്‍ താരം കെ.എല്‍.രാഹുല്‍ നിരാശപ്പെടുത്തി. ഹരിയാനയ്‌ക്കെതിരായ മത്സരത്തില്‍ 37 പന്തില്‍ 26 റണ്‍സെടുത്ത് രാഹുല്‍ പുറത്തായി. അന്‍ഷുല്‍ കംബോജ് ആണ് രാഹുലിനെ പുറത്താക്കിയത്. വണ്‍ഡൗണ്‍ ആയാണ് താരം ക്രീസിലെത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

Haris Rauf: ഞങ്ങള്‍ ഇന്ത്യയെ ഇവിടെ രണ്ട് തവണ തോല്‍പ്പിച്ചിട്ടുണ്ട്, മൂന്നാമത്തെ തോല്‍വിക്കായി ശ്രമിക്കും: ഹാരിസ് റൗഫ്

India vs Pakistan Match, Champions Trophy: 'എല്ലാരും സെറ്റല്ലേ' ഇന്ത്യ-പാക്കിസ്ഥാന്‍ പോര് നാളെ; പ്ലേയിങ് ഇലവനില്‍ മാറ്റമുണ്ടാകുമോ?

Australia vs England, Champions Trophy: കമ്മിന്‍സും സ്റ്റാര്‍ക്കും ഹെയ്‌സല്‍വുഡും ഇല്ലാതെ ഓസ്‌ട്രേലിയ ഇറങ്ങുന്നു; ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ന് കരുത്തരുടെ പോര്

ടൈ കെട്ടി ഇംഗ്ലീഷ് സംസാരിച്ചത് കൊണ്ട് മാത്രം പരിഷ്കൃതരാവില്ല, ഇന്ത്യയെ പാകിസ്ഥാൻ പാഠം പഠിപ്പിക്കുമെന്ന് മുൻ പാക് താരം

10 വർഷം മുൻപ് നമ്മൾ ഒന്നിച്ച് വിശ്വസിച്ച സ്വപ്നം, ഒരു പടി മാത്രം അകലെ, കപ്പെടുത്തുവാ പിള്ളേരെയെന്ന് സഞ്ജു

അടുത്ത ലേഖനം
Show comments