Webdunia - Bharat's app for daily news and videos

Install App

നിങ്ങളുടെ ഈഗോ കാരണം നശിക്കുന്നത് സഞ്ജുവിന്റെ കരിയറാണ്, കെസിഎയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശശി തരൂര്‍

അഭിറാം മനോഹർ
ഞായര്‍, 19 ജനുവരി 2025 (08:53 IST)
Sanju- shashi tharoor
മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിൽ കേരള ക്രിക്കറ്റ് അസോസിയേഷനെ രൂക്ഷഭാഷയിൽ വിമർശിച്ച് ശശി തരൂർ എം പി. കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെ ഈഗോ സഞ്ജുവിൻ്റെ കരിയർ തകർക്കുകയാണെന്ന് ശശി തരൂർ പറഞ്ഞു.
 
വിജയ് ഹസാരെ ട്രോഫിക്ക് മുന്നോടിയായി നടന്ന പരിശീലന ക്യാമ്പിൽ പങ്കെടുക്കാനാവില്ലെന്ന് സഞ്ജു കേരള ക്രിക്കറ്റ് അസോസിയേഷനെ മുൻകൂട്ടി അറിയിച്ചതാണ്. പിന്നീട് വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാൻ സന്നദ്ധത അറിയിച്ച് കെസിഎയ്ക്ക് കത്തയക്കുകയും ചെയ്തു. എന്നിട്ടും വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയില്ല. നിലവിൽ കളിക്കാർ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണമെന്ന്  ബിസിസിഐ കർശന നിബന്ധന വെച്ചിരിക്കെയാണ് കെസിഎയുടെ ഈ നടപടിയുണ്ടായത്. ഇതോടെയാണ് കെസിഎയ്ക്കെതിരെ വിമർശനവുമായി ശശി തരൂർ എം പി രംഗത്തെത്തിയത്. കെസിഎ ഭാരവാഹികളുടെ ഈഗോ കാരണം നാശമാകുന്നത് സഞ്ജുവിൻ്റെ കരിയറാണെന്നും സഞ്ജുവിനെ തഴഞ്ഞതിലൂടെ വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിൻ്റെ സാധ്യത കൂടിയാണ് കെസിഎ തകർത്തതെന്നും ശശി തരൂർ എം പി എക്സ് പോസ്റ്റിൽ പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

എല്ലാം കാണുക

ഏറ്റവും പുതിയത്

കെമിക്കലുള്ള തൂവാല ഉപയോഗിച്ച് പന്തിൽ കൃത്രിമം കാണിച്ചു, അശ്വിനെതിരെ ഗുരുതര ആരോപണം

James Anderson about Virat Kohli: 'കോലിക്ക് പന്തെറിയാന്‍ സച്ചിനേക്കാള്‍ ബുദ്ധിമുട്ട്, ഏത് യുദ്ധത്തിനു തയ്യാറെന്ന മനോഭാവം': ആന്‍ഡേഴ്‌സണ്‍

എല്ലാവർക്കും കപ്പ് കിട്ടുന്നുണ്ട്, ഇത്തവണ ഇന്ത്യയ്ക്ക് ചാൻസുണ്ടോ?, വനിതാ ഏകദിന ലോകകപ്പ് ഫിക്സ്ചർ പുറത്ത്

മത്സരങ്ങളെല്ലാം ശക്തർക്കൊപ്പം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരക്രമം പുറത്ത്

ഐപിഎല്ലിന് മുൻഗണന കൊടുത്തു, ഹേസൽവുഡ് ചെയ്തത് ന്യായീകരിക്കാനാവാത്ത തെറ്റ്: രൂക്ഷവിമർശനവുമായി മിച്ചൽ ജോൺസൺ

അടുത്ത ലേഖനം
Show comments