Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജഡേജയ്ക്കു ഏതെങ്കിലും തരത്തില്‍ ഇന്ത്യയെ സഹായിക്കാന്‍ പറ്റുമെങ്കില്‍ വിരമിച്ചുകൊണ്ട് മാത്രമാണ്; പരിഹസിച്ച് രവി ശാസ്ത്രി

ബാറ്റിങ്ങില്‍ മൂന്ന് ഇന്നിങ്‌സുകളില്‍ നിന്ന് വെറും 43 റണ്‍സ് മാത്രമാണ് താരത്തിനു നേടാനായത്

Shastri mocks Jadeja, India vs New Zealand, Ravindra Jadeja Formout, Jadeja vs Shastri

രേണുക വേണു

, തിങ്കള്‍, 19 ജനുവരി 2026 (10:55 IST)
ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ തോറ്റതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി രവീന്ദ്ര ജഡേജയുടെ ഫോംഔട്ട്. ബാറ്റിങ്ങിലും ബൗളിങ്ങിലും താരം പൂര്‍ണമായി നിരാശപ്പെടുത്തുകയാണ്. 
 
ബാറ്റിങ്ങില്‍ മൂന്ന് ഇന്നിങ്‌സുകളില്‍ നിന്ന് വെറും 43 റണ്‍സ് മാത്രമാണ് താരത്തിനു നേടാനായത്. ബൗളിങ്ങില്‍ ആകട്ടെ മൂന്ന് കളികളിലും പന്തെറിഞ്ഞിട്ടും ഒരു വിക്കറ്റ് പോലുമില്ല. ഓള്‍റൗണ്ടര്‍ എന്ന പേരില്‍ ടീമില്‍ ഉണ്ടെങ്കിലും ജഡേജയെ കൊണ്ട് പ്രയോജനമില്ലെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. 
 
മൂന്നാം ഏകദിനത്തിനിടെ കമന്റേറ്ററും ഇന്ത്യയുടെ മുന്‍ പരിശീലകനുമായ രവി ശാസ്ത്രി ജഡേജയെ പരിഹസിച്ചതും ചര്‍ച്ചയായിരിക്കുകയാണ്. ജഡേജ ക്രീസിലെത്തുമ്പോള്‍ ഇയാന്‍ സ്മിത്തിനൊപ്പം ശാസ്ത്രിയായിരുന്നു കമന്റേറ്റര്‍. ഇന്ത്യയെ ഈ കളി ജയിപ്പിക്കാന്‍ ജഡേജ എത്തിയിരിക്കുന്നു എന്ന് ഇയാന്‍ സ്മിത്ത് കമന്റ് ചെയ്തു. ഈ ടീമിനെ ഏതെങ്കിലും തരത്തില്‍ ജഡേജയ്ക്കു സഹായിക്കാന്‍ സാധിക്കുമെങ്കില്‍ അത് വിരമിച്ചുകൊണ്ട് മാത്രമാകുമെന്നാണ് ശാസ്ത്രി തിരിച്ചടിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs New Zealand, 3rd ODI: കോലിയുടെ ഒറ്റയാള്‍ പോര് വിഫലം; ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയില്‍ ഏകദിന പരമ്പര നേടി കിവീസ്