Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൃത്യമായ പദ്ധതിയുമായാണ് ഇറങ്ങിയത്, അത് നടപ്പിലാക്കുകയും ചെയ്തു: ധവാൻ

കൃത്യമായ പദ്ധതിയുമായാണ് ഇറങ്ങിയത്, അത് നടപ്പിലാക്കുകയും ചെയ്തു: ധവാൻ
, തിങ്കള്‍, 7 ഡിസം‌ബര്‍ 2020 (12:30 IST)
ഏകദിന പരമ്പര നഷ്ടമായതിന്റെ നാണക്കേടുമായാണ് ടി20 പരമ്പരയ്ക്കായി ഇന്ത്യ ഇറങ്ങിയത് കാൻബറയിൽ നടന്ന ആദ്യ മത്സരത്തിൽ 11 റൺസിന് ഇന്ത്യ വിജയം പിടിച്ചു. സിഡ്നിയിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ഇന്ത്യൻ ബാറ്റ്സ്‌മാൻമാർ അവസരത്തിനൊത്ത് ഉയരുന്ന കാഴ്ചയാണ് കണ്ടത്. ഇതോടെ ആറ് വിക്കറ്റിന്റെ വിജയം നേടി പരമ്പര ഇന്ത്യ സ്വന്തമാക്കി. ഓപ്പണണർമാരായ ശിഖർ ധവാനും കെഎൽ രാഹുലും മികച്ച തുടക്കം നൽകിയത് നിർണായകമായി. കഴിഞ്ഞ കുറച്ച് മത്സരങ്ങളായി വലിയ റൺസ് പിറക്കാതിരുന്ന ധവാന്റെ ബാറ്റിൽനിന്നും അർധ സെഞ്ച്വറി പിറന്നു. ബാറ്റിങ്ങിന് ഇറങ്ങുമ്പോൾ എന്തായിരുന്നു പദ്ധതി എന്ന് തുറന്നുപറഞ്ഞിരിയ്ക്കുകയാണ് ഇപ്പോൾ ധവാൻ.   
 
ആദ്യ ഓവറുകളിൽ തന്നെ ആക്രമിച്ച് കളിച്ച് ടീമിന് മികച്ച തുടക്കം നൽകുക എന്നതാരുന്നു പദ്ധതി എന്ന് ശിഖർ ധവാൻ പറയുന്നു. 'ആദ്യ ഓവറുകളില്‍ പിച്ചില്‍ പന്ത് എക്സ്ട്ര ബൗണ്‍സ് ചെയ്യുന്നുണ്ടായിരുന്നു. മികച്ച പിച്ച് തന്നെയായിരുന്നു സിഡ്നിയിലേത്. ആദ്യ ഓവറുകളില്‍ 8-9 റണ്‍സ് നേടാൻ മാത്രമേ സാധിച്ചൊള്ളു. എന്നാൽ സ്വന്തം കരുത്ത് തിരിച്ചറിഞ്ഞ് ഞങ്ങൾ കളിയ്ക്കാൻ തുടങ്ങിയതോടെ റൺസ് ഉയരാൻ തുടങ്ങി. പന്ത് സ്വിങ് ചെയ്താലും ഇല്ലെങ്കിലും തുടക്കത്തിൽ തന്നെ ആധിപത്യം സ്ഥാപിയ്ക്കുകയായിരുന്നു ലക്ഷ്യം. ക്രീസിൽ നിലയുറപ്പിച്ച ശേഷം ആ പദ്ധതി നടപ്പിലാക്കുകയും ചെയ്തു.
 
കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ മികച്ച രീതിയിൽ റണ്ണെടുക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ആത്മവിശ്വസത്ഥിൽ ഒട്ടും കുറവുണ്ടായിരുന്നില്ല. എന്റെ കരുത്തിനെ കുറിച്ച് എനിയ്ക്ക് നന്നായി അറിയാം അതിനാൽ പോസിറ്റീവ് ആയി ഞാൻ എന്നോട് തന്നെ സംസാരിയ്ക്കാറുണ്ടായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരെ 195 റൺസ് പിന്തുടർന്ന് ജയിയ്ക്കുക എന്നത് മനോഹരമായ ഒരു കാരമാണ്. മികച്ച ഒരു അനുഭവമാണത്. കളിയിൽ ഓരോ താരവും അവരുടെ റോളുകൾ ഭംഗിയായി ചെയ്തു. ധവാൻ പറഞ്ഞു. 36 പന്തിൽനിന്നും രണ്ട് സിക്സറുകളും നാല് ഫോറുമടക്കം 52 റൺസാണ് ധവൻ ഇന്ത്യൻ സ്കോർബോർഡിൽ ചേർത്തത്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാ ബൗളർമാരും അടി വാങ്ങിയപ്പോളും അവൻ തിളങ്ങി, മാൻ ഓഫ് ദ മാച്ച് പുരസ്‌ക്കാരത്തിന് അർഹൻ നടരാജനെന്ന് ഹാർദ്ദിക്