അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; മുന്‍ ഭാര്യക്കെതിരെ ശിഖര്‍ ധവാന്‍ കോടതിയില്‍
2012 ഒക്ടോബര്‍ 12 നാണ് ധവാനും ആയേഷയും വിവാഹിതരായത്
മുന്‍ ഭാര്യ ആയേഷ മുഖര്‍ജിക്കെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ കോടതിയില്‍. തന്നെ അപകീര്‍ത്തിപ്പെടുത്താനും കരിയര്‍ നശിപ്പിക്കാനും ആയേഷ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും അത് തടയണമെന്നും ആവശ്യപ്പെട്ട് ധവാന്‍ ഡല്‍ഹി പട്ട്യാല ഹൗസ് കോടതിയില്‍ ഹര്‍ജി നല്‍കി.
ഇനിയൊരു വിധിയുണ്ടാകുന്നതുവരെ ധവാനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങളോ സന്ദേശങ്ങളോ പ്രചരിപ്പിക്കരുതെന്ന് കോടതി ആയേഷയ്ക്ക് താക്കീത് നല്‍കിയിട്ടുണ്ട്.
താന്‍ കളിക്കുന്ന ഐപിഎല്‍ ഫ്രാഞ്ചൈസിയായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സിഇഒ ധീരജ് മല്‍ഹോത്രയ്ക്ക് തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ചില മെസേജുകള്‍ ആയേഷ ഇതിനോടകം അയച്ചിട്ടുണ്ടെന്നാണ് ധവാന്റെ ഹര്‍ജിയില്‍ പറയുന്നത്.
2012 ഒക്ടോബര്‍ 12 നാണ് ധവാനും ആയേഷയും വിവാഹിതരായത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ധവാനേക്കാള്‍ 12 വയസ് കൂടുതലാണ് ആയേഷ മുഖര്‍ജിക്ക്. രണ്ട് പേര്‍ക്കും ഒരു മകനുണ്ട്.