Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടീമിലെ ഈ ദുരന്തത്തെ എന്തു ചെയ്യാനാണ്, ധോണി സംരക്ഷിച്ച താരത്തെ കോഹ്‌ലി പുറത്താക്കും

ടീമിലെ ഈ ‘ദുരന്ത താരം’ ഇന്ത്യക്ക് ശാപമോ ?

ടീമിലെ ഈ ദുരന്തത്തെ എന്തു ചെയ്യാനാണ്, ധോണി സംരക്ഷിച്ച താരത്തെ കോഹ്‌ലി പുറത്താക്കും
കട്ടക് , വ്യാഴം, 19 ജനുവരി 2017 (20:31 IST)
ശിഖര്‍ ധവാന്‍ എന്ന ഓപ്പണര്‍ ഇന്ത്യന്‍ ടീമിന് ഭാരമായി തുടരുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിനും ധവാന്‍ പരാജയപ്പെട്ടതോടെ താരത്തെ മൂന്നാം ഏകദിനത്തില്‍ പുറത്തിരുത്താന്‍ നായകന്‍ വിരാട് കോഹ്‌ലി തീരുമാനിച്ചേക്കും.

ഇംഗ്ലണ്ടിനെതിരെ ആദ്യ മത്സരത്തില്‍ ഒരു റണ്‍സ് സ്വന്തമാക്കിയ ധവാന്‍ രണ്ടാം മത്സരത്തില്‍ 15 പന്തില്‍ 11 റണ്‍സായിരുന്നു സംഭവാന. 1, 29, 29, 17, 1, 49, 38, 6, 16, 16, 63, 1 എന്നിങ്ങനെയാണ് കഴിഞ്ഞ മത്സരങ്ങളിലെ ധവാന്റെ ഇന്നിംഗ്‌സുകള്‍.

വെസ്‌റ്റ് ഇന്‍ഡീസ് പര്യടനത്തിലും, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരായ ടെസ്റ്റ് പരമ്പരയിലും ധവാന്‍ വന്‍ പരാജയമായിരുന്നു. കഴിഞ്ഞ ട്വന്റി-20 ലോകകപ്പില്‍ 57 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. കഴിഞ്ഞ വര്‍ഷം ഏഷ്യാ കപ്പിലും സമാനമായ പ്രകടനമാണ് ധവാന്‍ കാഴ്ച്ചവെച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചീത്ത വിളികേട്ടിട്ടും ധോണി എന്തൊരു പാവം; മഹി യുവരാജിനെ ആശ്വസിപ്പിച്ചു, രണ്ടാം ഏകദിനം നാടകീയത നിറഞ്ഞത് - വീഡിയോ കാണാം