Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫ്ളൈറ്റ് മിസ്സായി, ഷിം റോൺ ഹെറ്റ്മെയറിനെ ലോകകപ്പിനുള്ള വിൻഡീസ് ടീമിൽ നിന്നും പുറത്താക്കി

ഫ്ളൈറ്റ് മിസ്സായി, ഷിം റോൺ ഹെറ്റ്മെയറിനെ ലോകകപ്പിനുള്ള വിൻഡീസ് ടീമിൽ നിന്നും പുറത്താക്കി
, ചൊവ്വ, 4 ഒക്‌ടോബര്‍ 2022 (10:12 IST)
ഓസീസിൽ ഈ മാസം നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിൽ നിന്നും ഷിം റോൺ ഹെറ്റ്മെയറിനെ ഒഴിവാക്കി വിൻഡീസ്. ഓസ്ട്രേലിയയിലേക്കുള്ള ഫ്ളൈറ്റ് മിസ്സായതിനെ തുടർന്നാണ് താരത്തെ ടീമിൽ നിന്നും പുറത്താക്കിയത്.
 
ലോകകപ്പിനും ഓസീസിനെതിരെയുള്ള പരമ്പരയ്ക്കുമായി വെസ്റ്റിൻഡീസ് ടീം ഓസ്ട്രേലിയയിലെത്തി. ശനിയാഴ്ച വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ഓസീസിലെത്താൻ സാധിക്കാതെ വന്ന ഹെറ്റ്മെയറിനായി തിങ്കളാഴ്ച വിൻഡീസ് ക്രിക്കറ്റ് ബോർഡ് ഫ്ളൈറ്റ് ഷെഡ്യൂൾ ചെയ്തിരുന്നു. എന്നാൽ രാവിലെ തനിക്ക് കൃത്യസമയത്ത് എയർപോർട്ടിലെത്താൻ സാധിക്കില്ലെന്ന് താരം അറിയിച്ചതോടെയാണ് കടുത്ത നടപടിയുമായി ബോർഡ് രംഗത്തെത്തിയത്. ഇത്രയും കാലതാമസമുണ്ടായ സ്ഥിതിക്ക് താരത്തെ ടീമിൽ നിന്ന് തന്നെ മാറ്റുകയാണെന്ന് ബോർഡ് അറിയിച്ചു.
 
ഹെറ്റ്മെയർക്ക് പകരക്കാരനായി ഷമർ ബ്രൂക്സിനെ വിൻഡീസ് ടീമിൽ ഉൾപ്പെടുത്തി, ബ്രൂക്സ് ഈ ആഴ്ച തന്നെ ഓസ്ട്രേലിയയിലേക്ക് തിരിക്കും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒടുവിൽ സ്ഥിരീകരണമായി, ടി20 ലോകകപ്പ് ടീമിൽ നിന്ന് ജസ്പ്രീത് ബുമ്ര പുറത്ത്