സച്ചിന്‍ മികച്ച ബാറ്റ്‌സ്‌മാന്‍ അല്ലെന്ന് അക്‍തര്‍; ആരാണ് മികച്ചവനെന്ന് മുന്‍ പാക് താരം വെളിപ്പെടുത്തുന്നു
സച്ചിന്‍ മികച്ച ബാറ്റ്‌സ്‌മാന്‍ അല്ല; വിവാദ വെളിപ്പെടുത്തലുമായി അക്തര്
ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍ ഇന്‍സമാം ഉള്‍ ഹഖാണെന്ന് ഷോയിബ് അക്തര്‍. ബൗളിംഗ് ഇതിഹാസമായ വസിം അക്രമിന്റെ ടോക് ഷോ ആയ ദി സ്‌പോര്‍ട്‌സ്മാനിലാണ് അക്‍തര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറെ ഒഴിവാക്കി മുന്‍ പാക് നയകനും സഹതാരവുമായ ഇന്‍സമിനെ പുകഴ്‌ത്തി രംഗത്തെത്തിയത്.
സച്ചിന്‍ തെണ്ടുല്‍ക്കര്‍, റിക്കി പോണ്ടിംഗ്, ബ്രയാന്‍ ലാറ എന്നീ അതിശക്തന്മാര്‍ക്കു നേരെ പന്തെറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്‍സമാം എന്റെ പന്തുകളെ മുന്‍ കൂട്ടി മനസിലാക്കി കളിക്കുന്നതില്‍ മിടുക്ക് കാട്ടി. നെറ്റ്‌സില്‍ പ്രാക്‍ടീസ് നടത്തുമ്പോള്‍ ഒരിക്കല്‍ പോലും അദ്ദേഹത്തെ പുറത്താക്കാന്‍ കഴിഞ്ഞിരുന്നില്ല. സെക്കന്‍ഡുകള്‍ക്കുള്ളില്‍ പന്തിന്റെ ഗതി മനസിലാക്കി കളിക്കാന്‍ ഇന്‍സമാനിന് സാധിക്കുമായിരുന്നുവെന്നും റാവല്‍പിണ്ടി എക്‌സ്പ്രസ് പറഞ്ഞു.
സച്ചിന്‍ തെണ്ടുല്‍ക്കര്‍, റിക്കി പോണ്ടിംഗ്, ബ്രയാന്‍ ലാറ, ഇന്‍സമാം എന്നിവരാണ് പന്തെറിയാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ബാറ്റ്‌സ്മാന്‍ എന്ന് അക്തര്‍ ട്വിറ്ററില്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്‍സമാമിനെ പുകഴ്‌ത്തി അക്തര്‍ രംഗത്തെത്തിയത്.