Shreyas Iyer: ശ്രേയസിനെ വൈസ് ക്യാപ്റ്റന്‍സിയില്‍ 'ഒതുക്കി'; അതും ഗില്ലിനു വേണ്ടി !
2023 ഏകദിന ലോകകപ്പില്‍ ഗില്ലിനേക്കാള്‍ മികച്ച രീതിയില്‍ ഇന്ത്യക്കായി കളിച്ച താരമാണ് ശ്രേയസ് അയ്യര്‍
Shreyas Iyer: ബിസിസിഐയില്‍ നിന്ന് കടുത്ത അവഗണന നേരിടുന്ന ഇന്ത്യന്‍ താരമാണ് ശ്രേയസ് അയ്യര്‍. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ശ്രേയസിനെ ഉപനായകനാക്കി ഒതുക്കാനുള്ള ബിസിസിഐ ശ്രമത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
2023 ഏകദിന ലോകകപ്പില്‍ ഗില്ലിനേക്കാള്‍ മികച്ച രീതിയില്‍ ഇന്ത്യക്കായി കളിച്ച താരമാണ് ശ്രേയസ് അയ്യര്‍. ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെ ഫൈനലില്‍ എത്തിച്ച ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. എന്നാല്‍ ശ്രേയസിനെ ഉപനായകനാക്കിയാണ് ഏകദിന ടീം. ഗില്ലിനേക്കാള്‍ പരിചയസമ്പത്തുള്ള ശ്രേയസിനെ തഴഞ്ഞിരിക്കുകയാണ്. ഗില്‍ ബിസിസിഐയ്ക്കു ഏറെ പ്രിയപ്പെട്ടവനാണെന്ന സന്ദേശമാണ് ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപനത്തില്‍ നിന്ന് വ്യക്തമാകുന്നത്. ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ശ്രേയസായിരുന്നു.
ട്വന്റി 20 ഫോര്‍മാറ്റില്‍ ഗില്ലിനേക്കാള്‍ ശരാശരിയില്‍ ഇന്ത്യക്കായി സ്‌കോര്‍ ചെയ്തിട്ടുള്ള താരമാണ് ശ്രേയസ്. എന്നാല്‍ ഓസീസിനെതിരായ ടി20 പരമ്പരയില്‍ ശ്രേയസ് സ്‌ക്വാഡില്‍ ഇല്ല. കഴിഞ്ഞ ഐപിഎല്ലില്‍ ഗില്ലിനേക്കാള്‍ ശരാശരിയും സ്‌ട്രൈക് റേറ്റും ശ്രേയസിനുണ്ട്. അങ്ങനെയൊരു ഹിറ്ററെ പുറത്ത് നിര്‍ത്തി ഗില്ലിനു അവസരം കൊടുത്തിരിക്കുകയാണ് ബിസിസിഐ ചെയ്തിരിക്കുന്നത്.