India A Squad: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിനെ അഭിമന്യു ഈശ്വരന്‍ നയിക്കും, ശ്രേയസ് അയ്യര്‍ ഇല്ല
ധ്രുവ് ജുറല്‍ ആണ് വിക്കറ്റ് കീപ്പറും ഉപനായകനും
India A Squad: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഫസ്റ്റ് ക്ലാസ് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. അഭിമന്യു ഈശ്വരന്‍ ഇന്ത്യ എ ടീമിനെ നയിക്കും. ശ്രേയസ് അയ്യര്‍ ടീമില്‍ സ്ഥാനം പിടിച്ചില്ല.
ധ്രുവ് ജുറല്‍ ആണ് വിക്കറ്റ് കീപ്പറും ഉപനായകനും. ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും രണ്ടാം ടെസ്റ്റില്‍ കളിക്കും. കരുണ്‍ നായര്‍ക്കും ടീമില്‍ സ്ഥാനമുണ്ട്.
ഇന്ത്യ എ ടീം: അഭിമന്യു ഈശ്വരന്‍, യശസ്വി ജയ്‌സ്വാള്‍, കരുണ്‍ നായര്‍, ധ്രുവ് ജുറല്‍, നിതീഷ് കുമാര്‍ റെഡ്ഡി, ശര്‍ദുല്‍ താക്കൂര്‍, ഇഷാന്‍ കിഷന്‍, മാനവ് സുത്താര്‍, തനുഷ് കൊട്ടിയാന്‍, മുകേഷ് കുമാര്‍, ആകാശ് ദീപ്, ഹര്‍ഷിത് റാണ, അന്‍ഷുല്‍ കംബോജ്, ഖലീല്‍ അഹമ്മദ്, ഋതുരാജ് ഗെയ്ക്വാദ്, സര്‍ഫറാസ് ഖാന്‍, തുഷാര്‍ ദേശ്പാണ്ഡെ, ഹര്‍ഷ് ദുബെ, ശുഭ്മാന്‍ ഗില്‍ (രണ്ടാം ടെസ്റ്റ് മാത്രം), സായ് സുദര്‍ശന്‍ (രണ്ടാം ടെസ്റ്റ് മാത്രം)