Webdunia - Bharat's app for daily news and videos

Install App

ശ്രേയസ് പുറത്താകാൻ കാരണം പരിക്കല്ല, ഫോമില്ലായ്മ തന്നെ : ടീമിലേക്കുള്ള തിരിച്ചുവരവ് കഷ്ടം!

അഭിറാം മനോഹർ
ഞായര്‍, 11 ഫെബ്രുവരി 2024 (08:39 IST)
ഇംഗ്ലണ്ടിനെതിരെ വിശാഖപ്പട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ നടുവേദന അനുഭവപ്പെട്ട ഇന്ത്യൻ ബാറ്റർ ശ്രേയസ് അയ്യർക്ക് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകുമെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. കടുത്ത നടുവേദന കാരണമാണ് താരത്തെ ഒഴിവാക്കുന്നതെന്ന് റിപ്പോർട്ടുകൾ ആദ്യം പുറത്തുവന്നിരുന്നെന്നും എന്നാൽ ടീമിൽ നിന്നും ഒഴിവാക്കാൻ തക്ക പരിക്ക് താരത്തിനില്ലെന്ന വിവരമാണ് ഇപ്പോൾ ലഭിക്കുന്നത്. കാര്യമായ പരിക്കില്ലാതിരുന്നിട്ടൂം ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിനുള്ള ടീമിൽ നിന്നും താരം പുറത്തായിരുന്നു. പരിക്ക് കാരണമല്ല സമീപകാലത്തെ മോശം പ്രകടനങ്ങളാണ് ശ്രേയസിന് അവസരം നഷ്ടമാക്കിയതെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
 
ഇംഗ്ലണ്ടിനെതിരായ അവസാന 3 ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചപ്പോൾ ശ്രേയസ് അയ്യരുടെ പരിക്കിനെ പറ്റി കാര്യമായ യാതൊന്നും തന്നെ പ്രതിപാദിച്ചിരുന്നില്ല. കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ എന്നിവരെ ബിസിസിഐ മെഡിക്കൽ സംഘത്തിൻ്റെ ഫിറ്റ്നസ് അനുസരിച്ചാകും കളിപ്പിക്കുക എന്ന് മാത്രമാണ് വ്യക്തമാക്കിയിരുന്നത്. ഇതോടെയാണ് ഫോമില്ലായ്മയുടെ പേരിലാണ് അയ്യരെ പുറത്താക്കിയതെന്ന് വ്യക്തമാകുന്നത്.
 
 ഇന്ത്യയുടെ മധ്യനിര ബാറ്ററായ ശ്രേയസ് ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ 35,13 എന്നിങ്ങനെയും വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിൽ 27,29 എന്നിങ്ങനെയുമായിരുന്നു റൺസ് നേടിയത്. സ്പിന്നർമാരെ നേരിടുന്നതിൽ കേമനെന്ന വിശേഷണമുണ്ടെങ്കിലും ഹോം ട്രാക്കിലും താരത്തിന് തിളങ്ങാനാകാത്തത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

ICC ODI Ranking: സര്‍വാധിപത്യം; ആദ്യ പത്തില്‍ നാലും ഇന്ത്യക്കാര്‍

Kohli - Anushka: ഗ്രൗണ്ടില്‍ മുരടനോ യോദ്ധാവോ ആയിരിക്കാം, പക്ഷേ കോലി അല്‍ട്രാ റൊമാന്റിക്കാണ്, വൈറലായി അനുഷ്‌കയെ നോക്കിയുള്ള വിജയാഘോഷം

300 അടിക്കാമായിരുന്നു, നിർണാകമായ സമയത്ത് ഒരു ഫുൾടോസിൽ വിക്കറ്റ് നഷ്ടപ്പെടുത്തി, നിരാശ മറച്ചുവെയ്ക്കാതെ സ്മിത്ത്

Steve Smith Retires from ODIs: 'ഗുഡ് ബൈ ലെജന്‍ഡ്'; സ്റ്റീവ് സ്മിത്ത് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

നിങ്ങള്‍ റണ്‍സും ആവറേജും നോക്കി ഇരിക്കൂ, ഞങ്ങള്‍ക്ക് വലുത് ഇംപാക്ടാണ്; രോഹിത്തിന്റെ പ്രകടനത്തില്‍ ഗംഭീര്‍

അടുത്ത ലേഖനം
Show comments