'കുടുംബത്തിലെ അത്യാവശ്യം'; കോലി ഇല്ലാത്തത് ഇക്കാരണത്താല്‍, രാഹുലും ജഡേജയും തിരിച്ചെത്തി
പരുക്കില്‍ നിന്ന് പൂര്‍ണ മുക്തനാകാത്ത മുഹമ്മദ് ഷമി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കളിക്കില്ല
ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ കെ.എല്‍.രാഹുലും രവീന്ദ്ര ജേഡജയും തിരിച്ചെത്തി. പരുക്കിനെ തുടര്‍ന്ന് ഇരുവര്‍ക്കും രണ്ടാം ടെസ്റ്റ് നഷ്ടമായിരുന്നു. പരുക്ക് ഭേദമായതിനെ തുടര്‍ന്നാണ് ഇരുവരും ടീമിലേക്ക് തിരിച്ചെത്തിയത്.
പരുക്കില്‍ നിന്ന് പൂര്‍ണ മുക്തനാകാത്ത മുഹമ്മദ് ഷമി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കളിക്കില്ല. വിരാട് കോലിയും പുറത്ത് തന്നെ. മൂന്നാം ടെസ്റ്റ് മുതല്‍ കോലി കളിച്ചേക്കുമെന്നാണ് നേരത്തെ പുറത്തുവന്നിരുന്ന വാര്‍ത്ത. എന്നാല്‍ ഈ പരമ്പരയിലെ എല്ലാ മത്സരങ്ങളും താരത്തിനു നഷ്ടമാകും. 'കുടുംബത്തിലെ അത്യാവശ്യത്തിനു വേണ്ടിയാണ് കോലി അവധിയെടുത്തിരിക്കുന്നത്' എന്നാണ് ബിസിസിഐ നല്‍കുന്ന വിശദീകരണം. ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്ക് സ്‌ക്വാഡില്‍ ഉണ്ടായിരുന്ന ശ്രേയസ് അയ്യരും ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡില്‍ നിന്ന് പുറത്തായി.