Webdunia - Bharat's app for daily news and videos

Install App

രാഹുല്‍ സെറ്റാണ്, ശ്രേയസിന് നൂറ് ശതമാനം ഫിറ്റ്‌നെസ് വീണ്ടെടുക്കാനായിട്ടില്ല; ഏഷ്യാ കപ്പില്‍ ഈ യുവതാരം കളിക്കും!

രാഹുല്‍ കീപ്പിങ് ആരംഭിച്ചിട്ടുണ്ട്. നിലവിലെ ആരോഗ്യസ്ഥിതി വെച്ച് രാഹുലിന് ഏഷ്യാ കപ്പ് കളിക്കാന്‍ സാധിക്കും

Webdunia
വ്യാഴം, 17 ഓഗസ്റ്റ് 2023 (16:20 IST)
പരുക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇന്ത്യന്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍ നെറ്റ്‌സില്‍ പരിശീലനം ആരംഭിച്ചെങ്കിലും നൂറ് ശതമാനം ഫിറ്റ്‌നെസ് വീണ്ടെടുത്തിട്ടില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി താരങ്ങളെ നിരീക്ഷിക്കുന്നത് സെലക്ടര്‍മാര്‍ തുടരുകയാണ്. കെ.എല്‍.രാഹുല്‍ 50 ഓവര്‍ മത്സരം കളിക്കാന്‍ ശാരീരികമായി സജ്ജമാണെന്നും എന്നാല്‍ ശ്രേയസ് അയ്യര്‍ നൂറ് ശതമാനം ഫിറ്റ്‌നെസ് വീണ്ടെടുത്തിട്ടില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
രാഹുല്‍ കീപ്പിങ് ആരംഭിച്ചിട്ടുണ്ട്. നിലവിലെ ആരോഗ്യസ്ഥിതി വെച്ച് രാഹുലിന് ഏഷ്യാ കപ്പ് കളിക്കാന്‍ സാധിക്കും. എന്നാല്‍ ശ്രേയസ് അയ്യരുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ യുവതാരം തിലക് വര്‍മയെ ശ്രേയസിന് പകരം പരിഗണിക്കാനാണ് ഇപ്പോള്‍ സെലക്ടര്‍മാരുടെ തീരുമാനം. 
 
ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് ശ്രേയസും രാഹുലും ഇപ്പോള്‍ പരിശീലനം നടത്തുന്നത്. ഇരുവരും ഉടന്‍ പരിശീലന മത്സരം കളിക്കും. അതിനു ശേഷമായിരിക്കും ശ്രേയസിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. അയര്‍ലന്‍ഡ് പര്യടനത്തിനായി പോയിരിക്കുകയാണ് തിലക് വര്‍മ. അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം കഴിഞ്ഞ ശേഷമായിരിക്കും ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക. അജിത് അഗാര്‍ക്കര്‍ അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി ഓഗസ്റ്റ് 20 ഞായറാഴ്ച ടീം പ്രഖ്യാപനം നടത്തുമെന്നാണ് വിവരം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

പോണ്ടിങ്ങിന് ഏറ്റവും പ്രിയപ്പെട്ട ശിഷ്യൻ, എന്നിട്ടും പന്തിന് പിന്നാലെ പോകാതെ പഞ്ചാബ്, കാരണമെന്ത് ?

ബാബറില്ലാതെ മുട്ടാൻ പോയി, പാകിസ്ഥാനെ സിംബാബ്‌വെ തകർത്തു വിട്ടു, റിസ്‌വാനും സംഘത്തിനും കൂറ്റൻ തോൽവി

Mumbai Indians: ബുമ്രയ്ക്കൊപ്പം ബോൾട്ടുമെത്തി, 8 ഓവർ ലോക്ക്!, ഇനി മുംബൈയെ പിടിച്ചുകെട്ടാൻ എളുപ്പമാവില്ല

പിങ്ക് ബോള്‍ ടെസ്റ്റിനായി രോഹിത് ഓസ്‌ട്രേലിയയിലെത്തി; പരിശീലനം ആരംഭിച്ചു

6 തവണ പുറത്താക്കി, ഇനിയും സഞ്ജുവിനെ നിന്റെ മുന്നിലേക്ക് ഇട്ട് തരില്ല, ഹസരങ്കയെ റാഞ്ചി രാജസ്ഥാന്‍, സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം

അടുത്ത ലേഖനം
Show comments