Select Your Language

Notifications

webdunia
webdunia
webdunia
webdunia

Shreyas Iyer: ഇതുപോലൊരു ഗതികെട്ടവൻ വേറെയുണ്ടോ? ശ്രേയസിന് വീണ്ടും പണി, ഐപിഎൽ തുലാസിൽ

Shreyas Iyer and Ishan Kishan

അഭിറാം മനോഹർ

, വ്യാഴം, 14 മാര്‍ച്ച് 2024 (19:11 IST)
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും ഭാഗ്യമില്ലാത്ത കരിയര്‍ എന്ന് വേണമെങ്കില്‍ നമുക്ക് ശ്രേയസ് അയ്യരുടെ കരിയറിനെ വിശേഷിപ്പിക്കാന്‍ സാധിക്കും. കളിക്കളത്തില്‍ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സാധിക്കുമ്പോഴും തുടര്‍ച്ചയായുള്ള പരിക്കുകളാണ് താരത്തെ എന്നും വലിയ നേട്ടങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ നായകസ്ഥാനം നഷ്ടമായത് മുതല്‍ ബിസിസിഐ കരാര്‍ നഷ്ടമാകാന്‍ വരെ കാരണമായത് ശ്രേയസിനേറ്റ തുടര്‍ച്ചയായ പരിക്കുകള്‍ കാരണമായിരുന്നു. നിലവില്‍ രഞ്ജി ഫൈനല്‍ മത്സരത്തില്‍ കളിക്കുന്നതിനിടെ പുറം വേദന അനുഭവപ്പെട്ട താരം വീണ്ടും ആശുപത്രിയിലാണ്. രഞ്ജി ഫൈനല്‍ മത്സരത്തിന്റെ നാലാം ദിനത്തിലും അഞ്ചാം ദിനത്തിലും ശ്രേയസ് കളിക്കാനിറങ്ങിയില്ല.
 
ഇതോടെ വരാനിരിക്കുന്ന ഐപിഎല്ലില്‍ കൊല്‍ക്കത്ത റൈഡേഴ്‌സ് നായകനായ ശ്രേയസിന് സീസണിലെ ആദ്യ മത്സരങ്ങള്‍ കളിക്കാനാകില്ലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. നേരത്തെ പുറം വേദനയെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ അയ്യര്‍ക്ക് ഐപിഎല്‍ 2023 സീസണ്‍ പൂര്‍ണ്ണമായും നഷ്ടമായിരുന്നു. രഞ്ജി ഫൈനലില്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ 95 റണ്‍സുമായി അയ്യര്‍ തിളങ്ങുകയും ചെയ്തിരുന്നു. ഈ ഇന്നിങ്ങ്‌സിനിടെയാണ് താരത്തിന് വീണ്ടും പുറം വേദന അനുഭവപ്പെട്ടത്.
 
അയ്യര്‍ വീണ്ടും പരിക്കിന്റെ പിടിയിലായതോടെ എന്‍സിഎയും കുടുങ്ങിയിരിക്കുകയാണ്. ശ്രേയസിന് യാതൊരു പരിക്കുമില്ലെന്നും രഞ്ജി കളിക്കാന്‍ താരത്തിനാകുമെന്നും എന്‍സിഎ ബിസിസിഐയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഫിറ്റാണെന്ന എന്‍സിഎ റിപ്പോര്‍ട്ട് ഉണ്ടായിട്ടും ആഭ്യന്തര ക്രിക്കറ്റ് ലീഗില്‍ കളിച്ചില്ലെന്ന കാരണത്താല്‍ അടുത്തിടെയാണ് ബിസിസിഐ ശ്രേയസുമായുള്ള വാര്‍ഷിക കരാര്‍ റദ്ദാക്കിയത്. എന്നാല്‍ താരത്തിന് വീണ്ടും പരിക്കേറ്റതോടെ എന്‍സിഎയുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

IPL 2024: ലേലവും കഴിഞ്ഞ് കളിക്കില്ലെന്ന് പറയുന്നത് എന്ത് രീതിയാണ്, ഇംഗ്ലീഷ് താരങ്ങളുടെ പിന്മാറ്റത്തിൽ പരാതിയുമായി ഫ്രാഞ്ചൈസികൾ