Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഷോര്‍ട് ബോള്‍ എറിഞ്ഞുകൊണ്ടിരിക്കൂ, അവന്‍ ഉറപ്പായും ഔട്ടാകും'; ബാല്‍ക്കണിയിലിരുന്ന് ബൗളര്‍മാര്‍ക്ക് നിര്‍ദേശം കൊടുത്ത് മക്കല്ലം, പതറി ശ്രേയസ് അയ്യര്‍ (വീഡിയോ)

Shreyas Iyer Short ball Wicket 'ഷോര്‍ട് ബോള്‍ എറിഞ്ഞുകൊണ്ടിരിക്കൂ
, ചൊവ്വ, 5 ജൂലൈ 2022 (08:26 IST)
ഷോര്‍ട് ബോളുകള്‍ക്ക് മുന്നില്‍ പതറുന്ന പതിവ് ശൈലി ആവര്‍ത്തിച്ച് ഇന്ത്യയുടെ ശ്രേയസ് അയ്യര്‍. ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ശ്രേയസ് പുറത്തായത് ഷോര്‍ട് ബോള്‍ കളിക്കാന്‍ സാധിക്കാതെ. ഷോര്‍ട് ബോള്‍ എറിഞ്ഞ് ശ്രേയസിനെ ഔട്ടാക്കാന്‍ നിര്‍ദേശം കൊടുത്തത് ബാല്‍ക്കണിയില്‍ നിന്ന് ഇംഗ്ലണ്ട് പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലവും ! ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 
 
ശ്രേയസിന് ഷോര്‍ട് ബോള്‍ കളിക്കാന്‍ പോരായ്മ ഉണ്ടെന്ന് മക്കല്ലത്തിനു നന്നായി അറിയാം. ഐപിഎല്ലില്‍ ശ്രേയസ് നായകനായ കൊല്‍ക്കത്തയുടെ പരിശീലകനാണ് മക്കല്ലം. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന്റെ നാലാം ദിനമായ ഇന്നലെയാണ് ശ്രേയസ് ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയത്. 
ശ്രേയസ് ക്രീസിലെത്തിയ സമയം മുതല്‍ ബാല്‍ക്കണിയില്‍ ഇരുന്ന് ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കുകയായിരുന്നു പരിശീലകന്‍ മക്കല്ലം. നെഞ്ചോളം കുത്തി ഉയരുന്ന ഷോര്‍ട് ബോള്‍ എറിയൂ എന്ന് കൈ കൊണ്ട് മക്കല്ലം ആംഗ്യം കാണിച്ചു. ഒടുവില്‍ ഷോര്‍ട് ബോളിന് മുന്നില്‍ തന്നെ ശ്രേയസ് വീണു. മാത്യു പോട്ട്‌സിന്റെ ഷോര്‍ട് ബോളില്‍ ജിമ്മി ആന്‍ഡേഴ്‌സണ് ക്യാച്ച് സമ്മാനിച്ച് ശ്രേയസ് പുറത്താകുകയായിരുന്നു. 


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബുമ്രയിലൂടെ തിരിച്ചുവരവിന് ശ്രമിച്ച് ഇന്ത്യ, തടസമായി ബെയർസ്റ്റോയും റൂട്ടും: ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്