ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ക്ക് ഈ വര്‍ഷം ഇനി കളിക്കാനായേക്കില്ല. 2 മാസത്തോളം ശ്രേയസ് പുറത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം മത്സരത്തില്‍ അലക്‌സ് കാരിയുടെ ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ ശ്രേയസ് നിലവില്‍ സിഡ്‌നിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബിസിസിഐ താരത്തിന്റെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണ്. ജനുവരിയില്‍ മാത്രമെ അയ്യര്‍ക്ക് കളിക്കളത്തില്‍ തിരിച്ചെത്താന്‍ സാധിക്കുവെന്നാണ് വിവരം. മെഡിക്കല്‍ സംഘത്തിന്റെ വിദഗ്‌ധോപദേശം അനുസരിച്ചാകും ബിസിസിഐയുടെ തുടര്‍നടപടി. ഇതോടെ ദക്ഷിണാഫ്രിക്കക്കെതിരെ വരാനിരിക്കുന്ന 3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ശ്രേയസിന് നഷ്ടമാകും. ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെ താരം കളിക്കുമോ എന്നതും ഇപ്പോള്‍ വ്യക്തമല്ല.