കാര്യങ്ങള്‍ അത്ര എളുപ്പമല്ല, അവസാനം വരെ ക്രീസില്‍ ഉണ്ടാകണമെന്ന് ഡ്രസിങ് റൂമില്‍ നിന്ന് നിര്‍ദേശം ലഭിച്ചു; സെഞ്ചുറി ഇന്നിങ്‌സിനെ കുറിച്ച് ഗില്‍

കരിയറിലെ ഏറ്റവും സംതൃപ്തി നല്‍കിയ സെഞ്ചുറികള്‍ ഒന്നാണ് ബംഗ്ലാദേശിനെതിരെ നേടിയതെന്ന് ഗില്‍ പറഞ്ഞു

രേണുക വേണു
വെള്ളി, 21 ഫെബ്രുവരി 2025 (08:39 IST)
Shubman Gill

ചാംപ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചുറിയാണ് ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത്. 129 പന്തില്‍ ഒന്‍പത് ഫോറും രണ്ട് സിക്‌സും സഹിതം 101 റണ്‍സുമായി ഗില്‍ പുറത്താകാതെ നിന്നു. കളിയിലെ താരവും ഗില്‍ തന്നെയാണ്. 
 
കരിയറിലെ ഏറ്റവും സംതൃപ്തി നല്‍കിയ സെഞ്ചുറികള്‍ ഒന്നാണ് ബംഗ്ലാദേശിനെതിരെ നേടിയതെന്ന് ഗില്‍ പറഞ്ഞു. അവസാനം വരെ ക്രീസില്‍ ഉണ്ടാകണമെന്ന് ഡ്രസിങ് റൂമില്‍ നിന്ന് നായകന്‍ രോഹിത് ശര്‍മയും പരിശീലകന്‍ ഗൗതം ഗംഭീറും തനിക്കു നിര്‍ദേശം നല്‍കിയിരുന്നെന്നും ഗില്‍ മത്സരശേഷം പറഞ്ഞു. 
 
' തീര്‍ച്ചയായും ഏറ്റവും സംതൃപ്തി തോന്നിയ ഇന്നിങ്‌സ്, ഐസിസി ഇവന്റ്‌സില്‍ എന്റെ ആദ്യ സെഞ്ചുറിയും. ഞാന്‍ വളരെ സന്തോഷവാനാണ്. സ്പിന്നര്‍മാര്‍ എത്തിയപ്പോള്‍ ഫ്രന്റ് ഫൂട്ടില്‍ സിംഗിളുകള്‍ നേടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ഞാനും വിരാട് ഭായിയും മനസിലാക്കി. അതുകൊണ്ട് ബാക്ക് ഫൂട്ടില്‍ സിംഗിളുകള്‍ എടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ബൗണ്ടറികള്‍ നേടുക അത്ര എളുപ്പമായിരുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ സ്‌ട്രൈക് മാറി കളിച്ചു,' ഗില്‍ പറഞ്ഞു. 
 
' ഒരു ഘട്ടത്തില്‍ ഞങ്ങളുടെമേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഡ്രസിങ് റൂമില്‍ നിന്ന് ഞങ്ങള്‍ക്കു (തനിക്കും രാഹുലിനും) സന്ദേശം ലഭിച്ചു. അവസാനം വരെ ക്രീസില്‍ ഉണ്ടാകുകയെന്നാണ് അവര്‍ നല്‍കിയ നിര്‍ദേശം. അതനുസരിച്ച് ഞാന്‍ ശ്രദ്ധയോടെ അവസാനം വരെ ബാറ്റ് ചെയ്തു,' ഗില്‍ കൂട്ടിച്ചേര്‍ത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിസിസിഐയുടെ കളര്‍ പാര്‍ട്ണറായി ഏഷ്യന്‍ പെയിന്റ്‌സ്

രോഹിത്തിനും കോലിയ്ക്കും വ്യക്തത കൊടുക്കണം, ഓരോ സീരീസിനും മാർക്കിട്ട് മുന്നോട്ട് പോകാനാവില്ല: എംഎസ്കെ പ്രസാദ്

എന്റെ കാലത്തായിരുന്നുവെങ്കില്‍ ഞാന്‍ ഉത്തരവാദിത്തം ഏറ്റെടുത്തേനെ: രവി ശാസ്ത്രി

IPL Mini Auction: മാക്സ്വെൽ ഇല്ല, താരലേലത്തിൽ എല്ലാ കണ്ണുകളും കാമറൂൺ ഗ്രീനിലേക്ക്

സീനിയർ താരങ്ങളും കോച്ചും തമ്മിൽ ഭിന്നത രൂക്ഷം, ഡ്രസ്സിംഗ് റൂമിൽ ഗംഭീറിനെ അവഗണിച്ച് കോലിയും രോഹിത്തും

അടുത്ത ലേഖനം
Show comments