Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെല്ലെപ്പോക്കിൽ ബാബറിന് പഴിയില്ല, എല്ലാം ബൗളർമാരുടെ കുറ്റം, പതിവ് പോലെ കൈകഴുകി പാക് നായകൻ മുഹമ്മദ് റിസ്‌വാൻ

Mohammed Rizwan

അഭിറാം മനോഹർ

, വ്യാഴം, 20 ഫെബ്രുവരി 2025 (15:30 IST)
ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ 60 റണ്‍സിന് പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ബൗളര്‍മാരുടെ ചുമലിലിട്ട് പാക് നായകന്‍ മുഹമ്മദ് റിസ്വാന്‍. സെഞ്ചുറികളുമായി വില്‍ യംഗും, ടോം ലാഥവും തിളങ്ങിയ മത്സരത്തില്‍ ന്യൂസിലന്‍ഡ് 321 റണ്‍സ് പിന്തുടര്‍ന്ന പാകിസ്ഥാന്‍ ഇന്നിങ്ങ്‌സ് 260 റണ്‍സില്‍ അവസാനിച്ചിരുന്നു.
 
ബാറ്റര്‍മാര്‍ എല്ലാവരും തന്നെ പരാജയമായി മാറിയ മത്സരത്തില്‍ പക്ഷേ തോല്‍വിയുടെ ഉത്തരവാദിത്തം ബൗളര്‍മാരുടെ തലയില്‍ ഇടുകയാണ് റിസ്വാന്‍ ചെയ്തത്. അവര്‍ മികച്ച ടാര്‍ജറ്റാണ് മുന്നില്‍ വെച്ചത്. തുടകത്തിലെ വിക്കറ്റുകള്‍ വീഴ്ത്താനായെങ്കിലും വില്‍ യംഗ്- ടോം ലാഥം കൂട്ടുക്കെട്ട് മത്സരത്തില്‍ നിര്‍ണായകമായി. അവസാന ഓവറുകളില്‍ മികച്ച രീതിയില്‍ പന്തെറിയാനും ഞങ്ങള്‍ക്കായില്ല. മത്സരശേഷം മുഹമ്മദ് റിസ്വാന്‍ പറഞ്ഞു.
 
 അതേസമയം മത്സരത്തില്‍ പാകിസ്ഥാന്‍ ഓപ്പണര്‍മാര്‍ പരാജയമായതിനെ പറ്റിയും 90 പന്തില്‍ 64 റണ്‍സ് മാത്രമെടുത്ത ബാബര്‍ അസമിന്റെ പ്രകടനത്തെ പറ്റിയോ റിസ്വാന്‍ ഒന്നും തന്നെ പറഞ്ഞില്ല. അതേസമയം ഓപ്പണര്‍ ഫഖര്‍ സമന് പരിക്കേറ്റത് തിരിച്ചടിയായെന്നും റിസ്വാന്‍ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒന്ന് തിളങ്ങിയാൽ ഒരുപാട് റെക്കോർഡുകൾ ഇങ്ങ് കൂടെ പോരും, കോലിയ്ക്ക് മുന്നിൽ നാഴികകല്ലുകൾ