Select Your Language

Notifications

webdunia
webdunia
webdunia
webdunia

Duke Ball Controversy: 'ഇത് എന്ത് ബോളാണ്, മാറ്റണം'; അംപയറോടു ചൊടിച്ച് ഇന്ത്യന്‍ നായകന്‍, വിട്ടുകൊടുക്കാതെ സിറാജും (വീഡിയോ)

ലോര്‍ഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ദിനമായ വെള്ളിയാഴ്ചയാണ് ഡ്യൂക്ക് ബോളിനെ ചൊല്ലി ഇന്ത്യന്‍ നായകന്‍ അംപയറോടു തര്‍ക്കിച്ചത്

Shubman Gill, Mohammed Siraj, Shubman Gill angry to Umpire Duke Ball, Lords Test, India vs England, ശുഭ്മാന്‍ ഗില്‍, ഇന്ത്യ ഇംഗ്ലണ്ട്, ഡ്യൂക്ക് ബോള്‍

രേണുക വേണു

Lord's , ശനി, 12 ജൂലൈ 2025 (08:14 IST)
Shubman Gill

Duke Ball Controversy: ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഡ്യൂക്ക് ബോള്‍ വിവാദം. പന്തിനു അതിവേഗം കാലപ്പഴക്കം വരുന്നത് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ അംപയറോടു ദേഷ്യപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. 
 
ലോര്‍ഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ദിനമായ വെള്ളിയാഴ്ചയാണ് ഡ്യൂക്ക് ബോളിനെ ചൊല്ലി ഇന്ത്യന്‍ നായകന്‍ അംപയറോടു തര്‍ക്കിച്ചത്. ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ 80-ാം ഓവറിലാണ് ഇന്ത്യ ന്യൂ ബോള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ബോളിനു പത്ത് ഓവര്‍ പിന്നിടുമ്പോഴേക്കും സീം നഷ്ടപ്പെടുകയായിരുന്നു. ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ ഇക്കാര്യം അംപയറുടെ ശ്രദ്ധയില്‍പ്പെടുത്തി. 
 
ബൗളര്‍മാര്‍ക്കു യാതൊരു ആനുകൂല്യവും നല്‍കാത്ത ബോള്‍ മാറ്റിത്തരണമെന്നായിരുന്നു ഗില്ലിന്റെ ആവശ്യം. നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്ന ബോള്‍ 10 ഓവര്‍ കഴിയുമ്പോഴേക്കും പൂര്‍ണമായി വളരെ പഴക്കം ചെന്ന രൂപത്തിലെത്തിയെന്നാണ് ഇന്ത്യയുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യ സെക്കന്റ് ന്യൂ ബോള്‍ ആവശ്യപ്പെട്ടെങ്കിലും അംപയര്‍ ഗില്ലിന്റെ ആവശ്യം ചെവികൊണ്ടില്ല. 
ബോളിനു സീം നഷ്ടപ്പെട്ടു. വളരെ പഴക്കം ചെന്നതായാണ് കാണുന്നത്. അതിനാല്‍ ബോള്‍ മാറ്റിത്തരണമെന്ന് ഗില്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം. ബോളിന്റെ പഴക്കം ഗില്‍ അംപയര്‍ക്കു കാണിച്ചുകൊടുക്കുന്നുണ്ട്. എന്നാല്‍ ഈ ബോള്‍ കൊണ്ട് തന്നെ കളി തുടരട്ടെ എന്ന് അംപയര്‍ നിലപാടെടുത്തു. 

ആ സമയത്ത് ഇന്ത്യക്കായി ബൗള്‍ ചെയ്യുകയായിരുന്ന മുഹമ്മദ് സിറാജും വിട്ടുകൊടുത്തില്ല. ' ഇത് വെറും പത്ത് ഓവര്‍ മാത്രം പഴക്കമുള്ള പന്താണോ? വിശ്വസിക്കാന്‍ പറ്റുന്നില്ല. സീമുമില്ല, ഒന്നുമില്ല.' എന്നാണ് സിറാജ് അംപയറുടെ അടുത്തുപോയി പറഞ്ഞത്. എന്നാല്‍ സിറാജിനെ ബൗളിങ് എന്റിലേക്ക് പറഞ്ഞുവിട്ട അംപയര്‍ ഇന്ത്യയുടെ ആവശ്യം പൂര്‍ണമായി നിഷേധിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs England, 3rd Test: 'രാഹുലേ, ദ്രാവിഡാവണേ'; പതറുന്ന ഇന്ത്യയെ പിടിച്ചുനിര്‍ത്തി കെഎല്‍ 'ഹാന്‍ഡ്', ഇന്ന് നിര്‍ണായകം