Jasprit Bumrah: ഇംഗ്ലണ്ടിന്റെ തലയറുത്തു, വേരിളക്കി; ബുംറയില്‍ വിറച്ച് ലോര്‍ഡ്‌സ്
87.2 ഓവറില്‍ 271-7 എന്ന നിലയിലാണ് ഇംഗ്ലണ്ട് ഇപ്പോള്‍
Jasprit Bumrah: ലോര്‍ഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഇംഗ്ലണ്ടിനു തകര്‍ച്ച. 251-4 എന്ന നിലയില്‍ ബാറ്റിങ് പുനഃരാരംഭിച്ച ആതിഥേയര്‍ക്കു സ്‌കോര്‍ ബോര്‍ഡില്‍ 20 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.
87.2 ഓവറില്‍ 271-7 എന്ന നിലയിലാണ് ഇംഗ്ലണ്ട് ഇപ്പോള്‍. ജസ്പ്രിത് ബുംറയ്ക്കാണ് മൂന്ന് വിക്കറ്റുകളും. ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിനെ ബൗള്‍ഡ് ആക്കിയാണ് ബുംറ വിക്കറ്റ് വേട്ടയ്ക്കു തുടക്കം കുറിച്ചത്. തൊട്ടുപിന്നാലെ സെഞ്ചുറി നേടിയ ജോ റൂട്ടിനെയും ബൗള്‍ഡ് ആക്കി. തൊട്ടടുത്ത പന്തില്‍ ക്രിസ് വോക്‌സിനെ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറലിന്റെ കൈകളില്‍ എത്തിച്ചു.
അതേസമയം റിഷഭ് പന്ത് ഇന്ത്യക്കായി കീപ്പിങ്ങിനു ഇറങ്ങിയിട്ടില്ല. ഒന്നാം ദിനത്തില്‍ പരുക്കേറ്റ താരം ഇപ്പോഴും വിശ്രമത്തിലാണ്. പകരം ധ്രുവ് ജുറല്‍ (സബ്) വിക്കറ്റ് കീപ്പറായി കളത്തിലുണ്ട്. ബാറ്റ് ചെയ്യാന്‍ പന്ത് ഇറങ്ങുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.