Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗിൽ ഓപ്പണർ സ്ഥാനം ഉറപ്പിച്ചെന്ന് പറയാനാകില്ല, തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ കോച്ച്

shubman gill
, ഞായര്‍, 22 ജനുവരി 2023 (11:03 IST)
ഏകദിനത്തിൽ ഇന്ത്യക്കായി ഇരട്ടസെഞ്ചുറിയടക്കം തകർപ്പൻ ഫോമിൽ കളിക്കുന്ന ഓപ്പണിങ്ങ് താരമായ ശുഭ്മാൻ ഗിൽ ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിൽ സ്ഥാനം ഉറപ്പിച്ചിട്ടില്ലെന്ന വിലയിരുത്തലുമായി മുൻ ഇന്ത്യൻ താരവും മുൻ ബാറ്റിംഗ് കോച്ചുമായ സഞ്ജയ് ബംഗാർ. ഇഷാൻ കിഷൻ കൂടി ഉള്ളതിനാൽ ശുഭ്മാൻ ഗിൽ തന്നെയാകുമോ ലോകകപ്പിൽ ഇന്ത്യയുടെ ഓപ്പണർ എന്നതിൽ സംശയമുണ്ടെന്നാണ് ബംഗാർ പറയുന്നത്.
 
ഇഷാൻ കിഷൻ ഇടം കയ്യൻ ബാറ്ററാണ്. അദ്ദേഹവും ഒരു ഇരട്ടസെഞ്ചുറി നേടിയിട്ടുണ്ട്. ഗില്ലിനെ പോലെ ചെറുപ്പവും കൂടിയാണ് കിഷൻ. ഏകദിന ലോകകപ്പിൽ ഒരു ഓപ്പണർ രോഹിത് ശർമയാകും രണ്ടാം ഓപ്പണറായി ഗില്ലിനും ഇഷാനും ഒരുപോലെ സാധ്യതയുണ്ട്. ബംഗാർ പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹോക്കി ലോകകപ്പ് ക്വാർട്ടർ ലക്ഷ്യമിട്ട് ഇന്ത്യ, നിർണായകമത്സരത്തിൽ എതിരാളികൾ ന്യൂസിലൻഡ്