Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്തിനായിരുന്നു ആ മാറ്റങ്ങൾ ? ഇന്ത്യയുടെ വൻ തോൽവിക്ക് കാരണങ്ങൾ എണ്ണിപ്പറഞ്ഞ് കപിൽ ദേവ്

എന്തിനായിരുന്നു ആ മാറ്റങ്ങൾ ? ഇന്ത്യയുടെ വൻ തോൽവിക്ക് കാരണങ്ങൾ എണ്ണിപ്പറഞ്ഞ് കപിൽ ദേവ്
, ചൊവ്വ, 25 ഫെബ്രുവരി 2020 (16:43 IST)
ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലെ വന്‍ തോല്‍വി. ഇന്ത്യക്ക് കടുത്ത ആഘാതമാണ് ഏൽപ്പിച്ചത്. അന്താരാഷ്ട്ര ടെസ്റ്റ് ചമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മുന്നേറ്റ തോൽവി മന്ദഗതിയിലാക്കും. പത്ത് വിക്കറ്റിന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയത് കോലിപ്പടക്ക് വലിയ നാണക്കേടായി. ലോക ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ ഏഴു വിജയങ്ങള്‍ക്കു ശേഷമാണ് ഇന്ത്യ വമ്പൻ തോൽവി ഏറ്റുവാങ്ങിയത്.  
 
മത്സരത്തിൽ ഇന്ത്യ ഇത്രവലിയ പരാജയം ഏറ്റുവാങ്ങേണ്ടിവന്നതിന്റെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻ ഇതിഹസ നയകൻ കപിൽ ദേവ്. ടീമില്‍ ഇടക്കിടെ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് ഇന്ത്യയുടെ പരാജയത്തിന് പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് എന്ന് കപിൽ ദേവ് പറയുന്നു. തങ്ങൾ കളിക്കുന്ന കാലത്ത് ഇങ്ങനെയായിരുന്നില്ല എന്നും എന്തിനാണ് ടിമിൽ ഇത്തരത്തിൽ മാറ്റങ്ങൾ വരുത്തുന്നത് എന്നും കപിൽ ദേവ് ചോദിക്കുന്നു. 
 
വിമര്‍ശനാത്മകമായി വെല്ലിങ്ടണ്‍ ടെസ്റ്റിനെ വിലയിരുത്തുമ്പോള്‍ എന്തിനാണ് ടീമില്‍  ഇത്രയും മാറ്റങ്ങള്‍ വരുത്തുന്നതെന്ന് മനസ്സിലാവുന്നില്ല. ഓരോ മല്‍സരത്തിലും പുതിയൊരു ഇന്ത്യന്‍ ടീമിനെയാണ് കാണുന്നത്. ടീമിൽ ഒരു കളിക്കാരനുപോലും സ്ഥാനം സ്ഥിരമല്ല. ടീമില്‍ സ്ഥാനം സുരക്ഷിതമല്ലെന്നു തോന്നിയാല്‍ അതു കളിക്കാരുടെ പ്രകടനത്തെയും സാരമായി ബാധിക്കും.
 
ഇന്ത്യന്‍ ഡ്രസിങ് റൂമിലെ പ്രതിഭകളുടെ എണ്ണം കാണുമ്പോള്‍ ഏത്ര വലിയ എതിര്‍ ടീം ക്യാപ്റ്റനും ഭയപ്പെടും. അത്ര ശക്തമായ ബാറ്റിങ് ലൈനപ്പാണ് ഇന്ത്യയുടേത്. ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളിലും 200 റണ്‍സ് പോലും ടീമിന് തികയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിദേശത്തെന്നല്ല ഒരു പിച്ചിലും ഇന്ത്യക്ക് ജയിക്കാന്‍ സാധിക്കില്ല. കളിയിൽ തന്ത്രങ്ങൾ മെനയുന്നതിൽ ഇന്ത്യ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
 
ഓരോ മല്‍സരത്തിലും ഒരുപാട് മാറ്റങ്ങള്‍ വരുത്തുന്നത് നല്ല കാര്യമായി തോന്നുന്നില്ല. ഓരോ ഫോര്‍മാറ്റിലെയും സ്‌പെഷ്യലിസ്റ്റ് താരങ്ങളിലാണ് ടീം മാനേജ്‌മെന്റ് വിശ്വാസം നൽകുന്നത്. കെഎല്‍ രാഹുല്‍ മികച്ച ഫോമിലാണ്. പക്ഷെ അദ്ദേഹം ടെസ്റ്റില്‍ പുറത്തിരിക്കുകയാണ്. ഒരു താരം ഫോമിലാണെങ്കില്‍ അയാള്‍ തീര്‍ച്ചയായും ടീമില്‍ സ്ഥാനമര്‍ഹിക്കുന്നുണ്ടെന്നാണ് ഞൻ വിശ്വസിക്കുന്നത്. കപിൽ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്നാരും എന്റെയരികിൽ വന്നില്ല, ധോണി മാത്രമാണ് അന്നത് പറഞ്ഞത്!!