Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഹ്‌ലിക്ക് മുന്നില്‍ റെക്കോര്‍ഡുകള്‍ വഴിമാറുന്നു; മാനംമുട്ടെ പറക്കാന്‍ കോഹ്‌ലിക്ക് കഴിയുമെന്ന് രവിശാസ്ത്രി

റെക്കോര്‍ഡ്; കോഹ്‌ലി മാനംമുട്ടെ പറക്കുമെന്ന് രവിശാസ്ത്രി

കോഹ്‌ലിക്ക് മുന്നില്‍ റെക്കോര്‍ഡുകള്‍ വഴിമാറുന്നു; മാനംമുട്ടെ പറക്കാന്‍ കോഹ്‌ലിക്ക് കഴിയുമെന്ന് രവിശാസ്ത്രി
, ചൊവ്വ, 21 നവം‌ബര്‍ 2017 (10:21 IST)
രാജ്യാന്തര ക്രിക്കറ്റില്‍ അമ്പത് സെഞ്ച്വറികള്‍ നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ വാനോളം പുകഴ്ത്തി ടീം ഇന്ത്യയുടെ കോച്ച് രവിശാസ്ത്രി. മാനംമുട്ടെ പറക്കാന്‍ കോഹ്‌ലിക്ക് കഴിയുമെന്നും അവിശ്വസനീയ താരമാണ് കോഹ്‌ലിയെന്നുമായിരുന്നു രവിശാസ്ത്രി പറഞ്ഞത്. അതേസമയം ഏറ്റവും മികച്ച നായകനാണ് കോഹ്‌ലിയെന്നും അദ്ദേഹത്തിന് ഇനിയും ഒരുപാട് മുന്നോട്ടു പോകാനുണ്ടെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ ഗാംഗുലിയും വ്യക്തമാക്കി.
 
ശ്രീലങ്കയ്‌ക്കെതിരെ നടന്ന ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടിയതോടെ നിരവധി റെക്കോര്‍ഡുകളാണ് കോഹ്‌ലിയെ തേടിയെത്തിയത്. രാജ്യന്തര ക്രിക്കറ്റില്‍ 50 സെഞ്ച്വറികള്‍ സ്വന്തമാക്കുന്ന എട്ടാമത്തെ താരമായി മാറിയ കോഹ്‌ലി ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ നായകനെന്ന നിലയില്‍ ഗവാസ്‌കറിന്റെ നേട്ടത്തിനോടൊപ്പമെത്തുകയും ചെയ്തു. നായകന്‍ എന്ന നിലയില്‍ 11 സെഞ്ച്വറികളാണ് ഇരുവരും നേടിയത്.
 
ഏറ്റവും വേഗതയില്‍ 50 സെഞ്ച്വറികള്‍ നേടിയ ഹാഷിം ആംലയുടെ റെക്കോര്‍ഡിനൊപ്പവും (348 മത്സരങ്ങള്‍) കോഹ്‌ലി എത്തി. 376 മത്സരങ്ങളില്‍ നിന്നായി 50 ശതകങ്ങള്‍ തികച്ച സച്ചിനാണ് ഇരുവരുടെയും പിറകില്‍.
ടെസ്റ്റ് ക്രിക്കറ്റിലെ 18ാം സെഞ്ച്വറിയായിരുന്നു ഈഡന്‍ഗാര്‍ഡനില്‍ കോഹ്‌ലി നേടിയത്.  
 
ടെസ്റ്റ് സെഞ്ച്വറികളുടെ കാര്യത്തില്‍  ഇന്ത്യന്‍ നിരയില്‍ അസ്ഹറുദ്ദീന്‍ (22), സെവാഗ് (23) ഗവാസ്‌കര്‍ (34) ദ്രാവിഡ് (36), സച്ചിന്‍ (51) എന്നിവര്‍ മാത്രമാണ് നിലവില്‍ കോഹ്‌ലിക്ക് മുന്നിലുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചരിത്രം വഴിമാറുന്നു; സെഞ്ചുറി നേടിയതോടെ കോഹ്‌ലി മറ്റൊരു റെക്കോര്‍ഡില്‍