Webdunia - Bharat's app for daily news and videos

Install App

കിട്ടിയോ? ഇല്ല ചോദിച്ച് വാങ്ങി: ബെയര്‍സ്‌റ്റോയെ പഞ്ഞിക്കിട്ട് ഗില്ലും സര്‍ഫറാസും

അഭിറാം മനോഹർ
ഞായര്‍, 10 മാര്‍ച്ച് 2024 (11:27 IST)
Bairstow
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലും വിജയിച്ചുകൊണ്ട് ഇംഗ്ലണ്ടിന്റെ ബാസ്‌ബോളിനെ ചവറ്റുകുട്ടയില്‍ തള്ളിയിരിക്കുകയാണ് ടീം ഇന്ത്യ. ധര്‍മശാലയിലെ അവസാന ടെസ്റ്റ് മത്സരത്തില്‍ ഇന്നിങ്ങ്‌സിനും 64 റണ്‍സിനുമാണ് ഇന്ത്യയുടെ വിജയം. മത്സരത്തിന്റെ മൂന്നാം ദിനം ഇന്ത്യന്‍ താരങ്ങളുടെ സര്‍വാധിപത്യമാണ് കാണാനായത്.
 
ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തില്‍ ചൂടേറിയ പല രംഗങ്ങളും മൂന്നാം ദിനം അരങ്ങേറുകയുണ്ടായി. ഇംഗ്ലണ്ട് സീനിയര്‍ താരമായ ജോണി ബെയര്‍സ്‌റ്റോയും ഇന്ത്യന്‍ യുവതാരങ്ങളായ ശുഭ്മാന്‍ ഗില്ലും സര്‍ഫറാസ് ഖാനും തമ്മിലാണ് മത്സരത്തിനിടെ വാക്‌പോരുണ്ടായത്. ഇന്ത്യന്‍ താരങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച ബെയര്‍സ്‌റ്റോയ്ക്ക് ഇന്ത്യന്‍ യുവതാരങ്ങള്‍ വയര്‍ നിറച്ചാണ് കൊടുത്തതെന്ന് വേണം പറയാന്‍. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
 
ജിമ്മി ആന്‍ഡേഴ്‌സണ് വിരമിക്കണമെന്ന് നീ പറഞ്ഞോ എന്ന് ബെയര്‍സ്‌റ്റോ ശുഭ്മാന്‍ ഗില്ലിനോട് ചോദിക്കുകയായിരുന്നു. അങ്ങനെ പറഞ്ഞതായി ഗില്‍ പറഞ്ഞതോടെ എന്നിട്ടെന്തായി നിന്നെ അവന്‍ തന്നെ പുറത്താക്കിയില്ലെ എന്ന് ബെയര്‍സ്‌റ്റോ ചോദിക്കുകയായിരുന്നു. ഇതോടെയാണ് താരങ്ങള്‍ തമ്മിലുള്ള വാക്‌പോര് രൂക്ഷമായത്.
 
അതുകൊണ്ട് എന്താണ് ഞാന്‍ സെഞ്ചുറിയടിച്ച് കഴിഞ്ഞാണ് പുറത്തായതെന്ന് ഗില്‍ മറുപടി നല്‍കി. നിനക്ക് ഈ പരമ്പരയില്‍ എത്ര സെഞ്ചുറിയുണ്ടെന്നും ഗില്‍ ചോദിച്ചു. നിനക്കെത്രയണ്ണമുണ്ടെടാ എന്നായിരുന്നു ബെയര്‍സ്‌റ്റോയുടെ മറുചോദ്യം. ഇതിനിടെയാണ് സര്‍ഫറാസ് ഖാനും രംഗത്തെത്തിയത്. അവനോട് മിണ്ടാതിരിക്കാന്‍ പറ, ഇപ്പോഴാണ് അവന്‍ കുറച്ച് റണ്‍സെങ്കിലും നേടുന്നത് എന്നായിരുന്നു സര്‍ഫറാസിന്റെ പരിഹാസം.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

സഞ്ജുവല്ല, ഇന്ത്യയുടെ ലോകകപ്പ് ടീമിൽ കളിക്കേണ്ടത് റിഷഭ് പന്ത് തന്നെ, കാരണങ്ങൾ പറഞ്ഞ് ഗൗതം ഗംഭീർ

ലോകകപ്പ് കഴിഞ്ഞാൽ ഇന്ത്യയ്ക്ക് പുതിയ കോച്ചിനെ വേണം, ഫ്ളെമിങ്ങിനെ നോട്ടമിട്ട് ബിസിസിഐ

IPL Playoff: പ്ലേ ഓഫിൽ മഴ വില്ലനായാലോ? പ്ലേ ഓഫ് മത്സരങ്ങൾക്ക് റിസർവ് ദിനമുണ്ടോ?

ഹാർദ്ദിക്കിനെ കുറ്റം പറയുന്നവർക്ക് എത്ര കപ്പുണ്ട്? പീറ്റേഴ്സണിനെയും ഡിവില്ലിയേഴ്സിനെയും നിർത്തിപൊരിച്ച് ഗംഭീർ

RR vs PBKS: വിജയവഴിയിൽ തിരിച്ചെത്തണം, പ്ലേ ഓഫിൽ രണ്ടാം സ്ഥാനം ഉറപ്പിക്കാൻ രാജസ്ഥാൻ ഇന്ന് പഞ്ചാബിനെതിരെ

അടുത്ത ലേഖനം
Show comments