Select Your Language

Notifications

webdunia
webdunia
webdunia
webdunia

വരുന്നു സ്മിത് ദ്രാവിഡ്,അമ്പരപ്പിച്ച് രാഹുൽ ദ്രാവിഡിന്റെ മകൻ

വരുന്നു സ്മിത് ദ്രാവിഡ്,അമ്പരപ്പിച്ച് രാഹുൽ ദ്രാവിഡിന്റെ മകൻ

അഭിറാം മനോഹർ

, ശനി, 21 ഡിസം‌ബര്‍ 2019 (15:43 IST)
അച്ഛനെ പോലെ തന്നെ ക്രിക്കറ്റ് ലോകത്ത് അത്ഭുതങ്ങൾ കാഴ്ചവെക്കുമെന്ന് ക്രിക്കറ്റ് ലോകം പ്രതീക്ഷിക്കുന്ന താരമാണ് രാഹുൽ ദ്രാവിഡിന്റെ മകൻ സ്മിത് ദ്രാവിഡ്. ചെറുപ്പത്തിലെ തന്നെ മികച്ച പ്രകടനങ്ങൾ കൊണ്ട് മാധ്യമ ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും വീണ്ടും ഒരു തകർപ്പൻ പ്രകടനത്തിലൂടെ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് താരം. അണ്ടർ 14 കാറ്റഗറിയിൽ നടന്ന സംസ്ഥാന തല മത്സരത്തിൽ ഡബിൾ സെഞ്ച്വറിയാണ് താരം ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.
 
ധർവാദ് മേഖലെക്കെതിരെ വൈസ് പ്രസിഡന്റ്സ് ഇലവനു വേണ്ടി അണ്ടർ 14 ഇന്റെർ സോണൽ ടൂർണമെന്റിലാണ് സ്മിത് ഡബിൾ സെഞ്ച്വറി നേടിയത്. മത്സരത്തിൽ ടീമിനെ നയിച്ചതും 14കാരനായ സ്മിത്തായിരുന്നു. മത്സരത്തിൽ ആദ്യ ഇന്നിങ്സിലാണ് താരം 256 പന്തിൽ നിന്നും 201 റൺസ് നേടിയത്. 22 ബൗണ്ടറികൾ ഉൾപ്പെട്ടതായിരുന്നു സ്മിത്തിന്റെ ഇന്നിങ്സ്.
 
എന്നാൽ ഒന്നാമിന്നിങ്സിൽ മാത്രം ഒതുങ്ങാതെ രണ്ടാം ഇന്നിങ്സിലും മിന്നുന്ന പ്രകടനമാണ് സ്മിത് പുറത്തെടുത്തത്. രണ്ടാം ഇന്നിങ്സിൽ പുറത്താകാതെ 94 റൺസെടുത്ത താരം മത്സരത്തിൽ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതിയ സെലക്ടർമാരെ ഉടൻ തെരെഞ്ഞെടുക്കുമെന്ന് സൗരവ് ഗാംഗുലി