Select Your Language

Notifications

webdunia
webdunia
webdunia
webdunia

2019 ള്ളിവില ഡബിൾ സെഞ്ച്വറിയിലേക്ക് നീങ്ങിയ വർഷം, കുറഞ്ഞ വിലയിൽ ഉള്ളിവാങ്ങാൻ ആളുകൾ ക്യൂ നിന്നു

2019 ള്ളിവില ഡബിൾ സെഞ്ച്വറിയിലേക്ക് നീങ്ങിയ വർഷം, കുറഞ്ഞ വിലയിൽ ഉള്ളിവാങ്ങാൻ ആളുകൾ ക്യൂ നിന്നു
, വ്യാഴം, 19 ഡിസം‌ബര്‍ 2019 (13:42 IST)
2019ൽ ഉണ്ടായ പ്രധാന അംഭവ വികാസങ്ങളിൽ ഒന്നാണ് ഉള്ളിയുടെ വില വർധനവ്. ഇപ്പോഴും ഉള്ളിയുടെ വില നിയന്ത്രിക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഉള്ളി വില ഇപ്പോഴും നൂറു രൂപക്ക് മുകളിൽ തുടരുന്നത് സാധാരണക്കാരനെ ഏറെ ബുദ്ധി മുട്ടിലാക്കുന്നുണ്ട്. ഒരു ഘട്ടത്തിൽ ഉള്ളിയുടെ വില 180 രൂപക്ക് മുകളിൽ വരെ എത്തി. ഇതോട ഹോട്ടൽ വ്യവസായവും പ്രതിസന്ധിയിലായി.
 
കുറഞ്ഞ വിലയിൽ പ്രാദേശിക ഭരണകൂടങ്ങൾ ഉള്ളി ലഭ്യമാക്കി എങ്കിലും. ഇതൊന്നും പര്യാപ്തമായിരുന്നില്ല. കുറഞ്ഞ വിലക്ക് ഉള്ളി വാങ്ങുന്നതിനായി പല പ്രദേസങ്ങളിഉം നീണ്ട ക്യൂകളാണ് രൂപപ്പെട്ടത്. ഉള്ളി വങ്ങായി എത്തിയ ആളുകൾ പരസ്പരം അക്രമിക്കുന്ന സംഭവങ്ങൾ പോലും രാജ്യത്ത് നിന്നും റിപ്പോർട്ട് ചെയ്തു.
 
ആന്ധ്രാ പ്രദേശിലെ റായ് ബസാറിൽ ന്യായ വിലക്ക് ഉള്ളി വാങ്ങാനായി ക്യൂവിൽ നിന്ന വയോധികൻ കുഴഞ്ഞു വീണ് മരിച്ചു. ഉള്ളി വില ക്രാമാതീതമായി വർധിച്ചതോടെ ഉള്ളി മോഷണവും വർധിച്ചു. 'താൻ അധികം ഉള്ളിയും വെളുത്തുള്ളിയും ഉപയോഗിക്കാറില്ല' എന്നായിരുന്നു ഉള്ളിയുടെ വില വർധനവിനെ കുറിച്ചുള്ള ചോദ്യത്തിന് ധനമന്ത്രി നിർമലാ സീതാരാമന്റെ മറുപടി.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

134 വർഷം നീണ്ട നിയമ‌പോരാട്ടം; അയോധ്യ തർക്കത്തിൽ അന്തിമ വിധി വന്ന വർഷം