Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്രം വായിക്കരുത്, സാമൂഹ്യമാധ്യമങ്ങൾ ഒഴിവാക്കുക: ധോണിയുടെ ഉപദേശം

യുവതാരത്തിന് ധോണി നൽകിയ ഉപദേശം

പത്രം വായിക്കരുത്, സാമൂഹ്യമാധ്യമങ്ങൾ ഒഴിവാക്കുക: ധോണിയുടെ ഉപദേശം
, തിങ്കള്‍, 30 ജൂലൈ 2018 (10:02 IST)
ക്രിക്കറ്റ് കളത്തിലെ യുവതാരമാണ് ശ്രേയസ് അയ്യർ. മഹേന്ദ്രസിങ് ധോണിയുമായുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് ശ്രേയസ്. ദേശീയ ടീമിനായി 2017ൽ അരങ്ങേറ്റം കുറിച്ചപ്പോൾ ധോണി തനിക്ക് ഉപദേശം നൽകിയിരുന്നുവെന്ന് ശ്രേയസ് ‘ഓപ്പൺ ഹൗസ് വിത് റെനിൽ’ എന്ന ടോക് ഷോയിൽ വ്യക്തമാക്കി.  
 
കളത്തിൽ വിജയിക്കാൻ പത്രം വായിക്കുന്നത് ഒഴിവാക്കണമെന്നതായിരുന്നു ധോണി നൽകിയ ആദ്യ ഉപദേശ. ഫെയ്സ്ബുക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളും പരമാവധി ഉപയോഗിക്കാതിരിക്കാൻ ധോണി നിർദ്ദേശിച്ചതായും അയ്യർ വെളിപ്പെടുത്തി.   
 
കഴിഞ്ഞ വർഷം ന്യൂസീലൻഡിനെതിരെ നടന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ദേശീയ ടീമിലേക്ക് വിളി വന്നപ്പോഴാണ് താൻ ആദ്യമായി ധോണിയുമായി അടുത്ത് ഇടപഴകിയതെന്നും അയ്യർ പറഞ്ഞു. ഇതേ പരമ്പരയിലൂടെയാണ് അയ്യർ ഇന്ത്യൻ ടീമിൽ അരങ്ങേറിയതും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഹ്‌ലി പഴയ ആളല്ല, സൂക്ഷിക്കണം!