ചിലർ ഒരിക്കൽ മാത്രമെ വിരമിക്കു, വിരാട് കോലിയെ ഉപദേശിച്ച് ഷാഹിദ് അഫ്രീദിക്ക് മറുപടി നൽകി മുൻ ഇന്ത്യൻ താരം

Webdunia
ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (18:49 IST)
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസമായ വിരാട് കോലിക്ക് വിരമിക്കൽ ഉപദേശം നൽകിയ പാകിസ്ഥാൻ മുൻ നായകൻ ഷാഹിദ് അഫ്രീദിയെ നിർത്തിപൊരിച്ച് മുൻ ഇന്ത്യൻ ലെഗ് സ്പിന്നർ അമിത് മിശ്ര. ചിലയാളുകൾ ഒരിക്കൽ മാത്രമെ വിരമിക്കുകയുള്ളു, കോലിയെ വെറുതെ വിടുവെന്നാണ് അമിത് മിശ്രയുടെ ട്വീറ്റ്. ക്രിക്കറ്റിൽ നിന്ന് പലതവണ വിരമിക്കൽ പ്രഖ്യാപനം നടത്തിയ അഫ്രീദിയെ പരോക്ഷമായി മറുപടി നൽകികൊണ്ടാണ് മിശ്രയുടെ മറുപടി.
 
ടീമിൽ നിന്ന് പുറത്താകുന്നതിന് മുൻപ് ഫോമിൻ്റെ പാരമ്യത്തിൽ നിൽക്കുമ്പോൾ വിരമിക്കണം എന്നായിരുന്നു വിരാട് കോലിക്ക് കഴിഞ്ഞ ദിവസം ഷാഹിദ് അഫ്രീദിയുടെ ഉപദേശം. ചുരുക്കം ഏഷ്യൻ താരങ്ങൾ മാത്രമെ ഇത്തരത്തിൽ വിജയിച്ചിട്ടുള്ളുവെന്നും അഫ്രീദി പറയുന്നു. എന്നാൽ പല തവണ പാക് കുപ്പായത്തിൽ വിരമിക്കൽ നടത്തിയ അഫ്രീദിയുടെ പരാമർശം മിശ്രയെ ചൊടിപ്പിക്കുകയായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് തിരിച്ചെത്തുന്നു, രഞ്ജിയിൽ ഡൽഹിക്കായി കളിക്കും, ലക്ഷ്യം ദക്ഷിണാഫ്രിക്കൻ പരമ്പര

രോഹിത്തിനെയും കോലിയേയും അശ്വിനെയും പുറത്താക്കി, എല്ലാത്തിനും പിന്നിൽ ഗംഭീറെന്ന് മുൻതാരം

ഇത്തവണ പുതിയ റോൾ, 2026 ലോകകപ്പിൽ ഉസ്ബെക്ക് പരിശീലകനായി ഫാബിയോ കന്നവാരോ

ഗില്ലിന് ക്യാപ്റ്റനാകണമെന്നുണ്ടായിരുന്നില്ല, ബിസിസിഐ സമ്മർദ്ദം ചെലുത്തി, ആരോപണവുമായി മൊഹമ്മദ് കൈഫ്

ജയ്ഡൻ സീൽസ് കൊള്ളാം,ബാക്കിയുള്ളവർ നെറ്റ് ബൗളർമാരുടെ നിലവാരമുള്ളവർ, വെസ്റ്റിൻഡീസ് ടീമിനെ പരിഹസിച്ച് സുനിൽ ഗവാസ്കർ

അടുത്ത ലേഖനം
Show comments