Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൗത്താഫ്രിക്കയിലാണ് അവന്റെ യഥാർത്ഥ പരീക്ഷ: ഗാംഗുലി

സൗത്താഫ്രിക്കയിലാണ് അവന്റെ യഥാർത്ഥ പരീക്ഷ: ഗാംഗുലി
, വെള്ളി, 17 ഡിസം‌ബര്‍ 2021 (20:09 IST)
ഇന്ത്യൻ ക്രിക്കറ്റിന് വളരെ പ്രതീക്ഷ നൽകുന്ന തുടക്കമാണ് ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ശ്രേയസ് അയ്യർ നൽകിയത്. കാണ്‍പൂര്‍ ടെസ്റ്റില്‍ അരങ്ങേറ്റ ഇന്നിങ്‌സില്‍ സെഞ്ച്വറിയും രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയും നേടിയ താരം മധ്യനിരയിൽ തന്റെ സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ്.
 
മധ്യനിരയിൽ സീനിയർ താരങ്ങളായ ചേതേശ്വർ പൂജാരയും അജിങ്ക്യ രഹാനെയും മോശം ഫോം തുടരുന്നതിനാൽ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിലും ശ്രേയസിന് ആദ്യ ഇലവനിൽ അവസരം ലഭിച്ചേക്കും. ഇപ്പോഴിതാ സൗത്താഫ്രിക്കയിൽ നടക്കുന്ന ടെസ്റ്റ് സീരീസ് ശ്രേയസ് അയ്യർക്ക് മുന്നിലുള്ള യഥാർത്ഥപരീക്ഷണമായിരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.
 
ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ ഏറെക്കാലമായി 50 ശരാശരിയില്‍ ശ്രേയസ് കളിക്കുന്നുണ്ടെന്നാണ് കരുതുന്നത്. 10 വര്‍ഷത്തോളമായി 52 ആണ് അവന്റെ ശരാശരി. ന്യൂസിലൻഡ് പരമ്പരയിലെ അവന്റെ പ്രകടനം സന്തോഷം നൽകുന്നതാണ്. എന്നാല്‍ അവന്റെ യഥാര്‍ത്ഥ ടെസ്റ്റ് നടക്കുന്നത് ദക്ഷിണാഫ്രിക്കയിലാണ്. ദക്ഷിണാഫ്രിക്കയിലേയും ഇംഗ്ലണ്ടിലേയുമെല്ലാം വേഗ മൈതാനത്തിലേക്കെത്തുമ്പോള്‍ അവന്‍ തലയുയര്‍ത്തി പോരാടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗരവ് ഗാംഗുലി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വമ്പൻ നേട്ടം സ്വന്തമാക്കി ലബുഷെയ്‌ൻ, റൂട്ടിനൊപ്പം: പിന്നാലെ രോഹിത് ശർമയും