Select Your Language

Notifications

webdunia
webdunia
webdunia
webdunia

Cricket worldcup 2023: ദക്ഷിണാഫ്രിക്കയുടെ റൺമലയ്ക്ക് മുന്നിലും പതറാതെ ലങ്കൻ പട, ദക്ഷിണാഫ്രിക്കൻ വിജയം 102 റൺസിന്

Cricket worldcup 2023: ദക്ഷിണാഫ്രിക്കയുടെ റൺമലയ്ക്ക് മുന്നിലും പതറാതെ ലങ്കൻ പട, ദക്ഷിണാഫ്രിക്കൻ വിജയം 102 റൺസിന്
, ഞായര്‍, 8 ഒക്‌ടോബര്‍ 2023 (09:54 IST)
ശ്രീലങ്കയെ 102 റണ്‍സിന് തകര്‍ത്ത് ഏകദിന ലോകകപ്പ് ക്യാമ്പയിന് തുടക്കം കുറിച്ച് ദക്ഷിണാഫ്രിക്ക. ദില്ലിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ തെമ്പ ബവുമയെ നഷ്ടമായിരുന്നെങ്കിലും ക്വിന്റണ്‍ ഡി കോക്ക്(100), റാസി വന്‍ ഡര്‍ ഡസ്സന്‍(108), എയ്ഡന്‍ മാര്‍ക്രം(106) എന്നിവരുടെ സെഞ്ചുറി കരുത്തില്‍ പ്രോട്ടീസ് 428 റണ്‍സ് എന്ന വമ്പന്‍ സ്‌കോറിലെത്തുകയായിരുന്നു.
 
അതേസമയം മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക അതേ നാണയത്തിലാണ് ദക്ഷിണാഫ്രിക്കയ്ക്ക് മറുപടി നല്‍കിയത്. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ പതും നിസങ്കയുടെ വിക്കറ്റ് നഷ്ടമായെങ്കിലും 42 പന്തില്‍ നിന്നും 76 റണ്‍സുമായി തിളങ്ങിയ കുശാല്‍ മെന്‍ഡില്‍, 65 പന്തില്‍ നിന്നും 79 റണ്‍സുമായി തിളങ്ങിയ ചരിത് അസലങ്ക എന്നിവര്‍ ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും ശ്രീലങ്കയുടെ റണ്‍റേറ്റ് കുറയാതെ കാത്തു. 62 പന്തില്‍ നിന്നും 68 റണ്‍സുമായി നായകന്‍ ദാസുന്‍ ഷനകയും അവസാന ഓവറുകളില്‍ മികച്ച പ്രകടനം നടത്തിയ കശുല്‍ രജിത (33) എന്നിവരുടെ പ്രകടനം കൂടിയായപ്പോള്‍ 300 റണ്‍സെന്ന മാര്‍ക്കും ശ്രീലങ്ക മറികടക്കുകയായിരുന്നു. 44.5 ഓവറില്‍ 326 റണ്‍സാണ് മത്സരത്തില്‍ ശ്രീലങ്ക വിജയിച്ചത്.326 റൺസാണ് മത്സരത്തിൽ ശ്രീലങ്ക നേടിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Cricket worldcup 2023: ചെന്നൈ മേഘാവൃതം, ഇന്ത്യ- ഓസീസ് ലോകകപ്പ് ആവേശത്തിന് മഴ വില്ലനാകുമോ? കാലാവസ്ഥ റിപ്പോർട്ട് ഇങ്ങനെ