Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവസാന പോരാട്ടം ഇന്ത്യക്കെതിരെ, വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ മുൻ നായകൻ

അവസാന പോരാട്ടം ഇന്ത്യക്കെതിരെ, വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ മുൻ നായകൻ
, വെള്ളി, 22 ഡിസം‌ബര്‍ 2023 (17:59 IST)
മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനും ടെസ്റ്റ് ടീം ഓപ്പണിംഗ് ബാറ്ററുമായ ഡീന്‍ എല്‍ഗാര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. വരാനിരിക്കുന്ന ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം താരം വിരമിക്കുമെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക വ്യക്തമാക്കി. കഴിഞ്ഞ 12 വര്‍ഷമായി ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിക്കാന്‍ തനിക്ക് അവസരം കിട്ടിയതില്‍ സന്തോഷവാനാണെന്നും ഇത്രയും കാലം രാജ്യത്തിനായി കളിക്കാനാവുക എന്നത് തന്റെ സ്വപ്നങ്ങള്‍ക്കും അപ്പുറമുള്ള കാര്യമായിരുന്നുവെന്നും എഡ്ഗാര്‍ വ്യക്തമാക്കി.
 
നിലവില്‍ 84 ടെസ്റ്റുകളില്‍ എല്‍ഗാര്‍ ദക്ഷിണാഫ്രിക്കായി കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 13 സെഞ്ചുറികളും 23 അര്‍ധസെഞ്ചുറികളുമടക്കം 5146 റണ്‍സ് താരം സ്വന്തമാക്കിയിട്ടുണ്ട്. 199 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 8 ഏകദിനങ്ങളില്‍ കളിച്ച താരം 104 റണ്‍സ് നേടി. 42 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കായി ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് എല്‍ഗാര്‍.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഞ്ജു സെഞ്ചുറി നേടിയതല്ല വലിയ കാര്യം, എങ്ങനെ നേടിയത് എന്നതിലാണ്, ബഹുമാനം തോന്നുന്നുവെന്ന് സഞ്ജയ് മഞ്ജരേക്കർ