Webdunia - Bharat's app for daily news and videos

Install App

കോടികള്‍ സ്വന്തമാക്കി കോഹ്‌ലി; ക്രിസ്‌റ്റ്യാനോ മെസിക്ക് പിന്നില്‍ - ഫോബ്‌സിന്റെ റിപ്പോര്‍ട്ട് പുറത്ത്

കോടികള്‍ സ്വന്തമാക്കി കോഹ്‌ലി; ക്രിസ്‌റ്റ്യാനോ മെസിക്ക് പിന്നില്‍ - റിപ്പോര്‍ട്ട് പുറത്ത്

Webdunia
ബുധന്‍, 6 ജൂണ്‍ 2018 (12:43 IST)
ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന കായിക താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും. ഫോബ്‌സ് മാഗസിനാണ് 100 വിലപിടിച്ച കായിക താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്.

പട്ടികയില്‍ 83മത് സ്ഥാനത്താണ് കോഹ്‌ലിയുള്ളത്. ഇടിക്കൂട്ടിലെ ഇതിഹാസമായ ഫ്ളോയിഡ് മെയ്‌വതറാണ് പ്രതിഫലത്തിൽ ഒന്നാമത് നില്‍ക്കുന്നത്. 275 മില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം.

ബാഴ്‌സലോണയുടെ അര്‍ജന്റീന താരം ലയണല്‍ മെസി (111 മില്യണ്‍ ഡോളര്‍) രണ്ടാമതും പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ (104 മില്യണ് ഡോളര്‍‍) മുന്നാമതുമാണ്. ബ്രസീല്‍ താരം നെയ്‌മര്‍ (90മില്യണ്‍ ഡോളര്‍) അഞ്ചാം സ്ഥാനത്ത് എത്തിയപ്പോള്‍ ടെന്നീസ് താരം റോജർ ഫെഡറർ ഏഴാമതാണ് (77.2 മില്യൺ ഡോളര്‍).

പട്ടികയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം പേരും ബാസ്‌ക്കറ്റ് ബോള്‍, ബെയ്‌സ് ബോള്‍, ഗോള്‍‌ഫ്, ടെന്നീസ് താരങ്ങളാണ്. അതേസമയം, ആദ്യ നൂറില്‍ ഒരു വനിതാ കായിക താരം പോലും ഇടം നേടിയിട്ടില്ല. വരുമാനത്തിനൊപ്പം  ജനപ്രീതിയിലും കോഹ്‌ലിയുടെ ഗ്രാഫ് കുത്തനെ ഉയർന്നിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments