Publish Date: Thu, 07 May 2020 (16:58 IST)
Updated Date: Thu, 07 May 2020 (17:00 IST)
കൊറോണ ഭീതിമൂലം രാജ്യത്ത് ഇപ്പോള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിന്റെ വിരസതയിലും ആശങ്കയിലുമാണ് എല്ലാവരും. എന്നാല്‍ കഴിഞ്ഞ ആറരവര്‍ഷമായി താന്‍ ലോക്ക് ഡൗണിലാണെന്ന് വൈകാരികമായി പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും കേരളത്തിന്റെ അഭിമാനവുമായ ശ്രീശാന്ത്.
2013ലാണ് ഐപിഎല്‍ ഒത്തുകളിവിവാദവുമായി ബന്ധപ്പെട്ട് ശ്രീശാന്തിന് ബിസിസിഐയുടെ വിലക്ക് വീഴുന്നത്. എന്നാല്‍ ബിസിസിഐയുടെ ഓംബുഡ്‌സ്മാന്‍ വിലക്കിന്റെ കാലാവധി ഏഴുവര്‍ഷമായി കുറച്ചതോടുകൂടി സെപ്റ്റംബര്‍ മുതല്‍ കളിക്കാനായി തയ്യാറെടുക്കുകയാണ് താരം.
കായിക ക്ഷമത നിലനിര്‍ത്താന്‍ താന്‍ വളരെ കഷ്ടപ്പെടുന്നുണ്ടെന്നും വിലക്കേര്‍പ്പെടുത്തിയ സമയത്ത് തന്റെ പ്രായം 30 ആയിരുന്നുവെന്നും തിരിച്ചുവരുമ്പോള്‍ അതേ പ്രായത്തിന്റെ ഊര്‍ജസ്വലതയോടെ കളിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസിക്കുന്നതെന്നും താരം പറഞ്ഞു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ശ്രീശാന്ത് ഇക്കാര്യം വ്യക്തമാക്കിയത്.
റീഷ ചെമ്രോട്ട്
Publish Date: Thu, 07 May 2020 (16:58 IST)
Updated Date: Thu, 07 May 2020 (17:00 IST)