Webdunia - Bharat's app for daily news and videos

Install App

ഇന്ന് ഞാൻ സ്വതന്ത്രനായി; ഭാവി പരിപാടികൾ ഉടൻ പ്രഖ്യാപിയ്ക്കും: ശ്രീശാന്ത്

Webdunia
തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2020 (13:07 IST)
ഐപിഎൽ ഒത്തുകളി കേസിൽ ഏഴുവർഷത്തെ വിലക്ക് അവസാനിച്ചതോടെ ക്രിക്കറ്റിലെ ഭാവി പരിപാടികൾ പ്രഖ്യാപിയ്ക്കനൊരുങ്ങി മാലയാളി താരം എസ് ശ്രീശാന്ത്. മാസങ്ങൾക്ക് മുൻപേ തന്നെ ശ്രീശാന്ത് ക്രിക്കറ്റിലേയ്ക്ക് മടങ്ങിവരുനതിനായി പരിശീലനം ആരംഭിച്ചിരുന്നു. ഇന്ത്യയൢയി വീണ്ടും കളിയ്ക്കാനാകും എന്ന പ്രതീക്ഷ നേരത്തെ താരം പ്രകടിപ്പിയ്ക്കുകയും ചെയ്തിരുന്നു.  
 
'ഇന്നു ഞാന്‍ സ്വതന്ത്രനായിരിക്കുന്നു. ഈ ദിവസത്തിനായി എണ്ണിക്കഴിയുകയായിരുന്നു ഞാന്‍ കൂട്ടില്‍ നിന്നു തുറന്നുവിട്ട ഒരു പക്ഷിയെ പോലെ. എന്നാല്‍, കോവിഡ് വ്യാപനം കാരണം സാഹചര്യങ്ങള്‍ ആകെ മാറിമറിഞ്ഞിരിയ്ക്കുകയാണ്. വിരമിക്കല്‍ പോലും ഒരു ഘട്ടത്തില്‍ ഞാന്‍ ആലോചിച്ചു. പക്ഷേ ഇത്രയും കാലം കാത്തിരുന്നിട്ട് ഇപ്പോൾ വിരമിയ്ക്കുന്നത് നീതിയല്ലെന്ന് എനിക്ക് തോന്നി' വിലക്ക് നീങ്ങിയതിനെ കുറിച്ച് ശ്രീശാന്ത് പറഞ്ഞു.
 
കളിക്കളത്തിൽ ഇനിയും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിയ്ക്കുമെന്നാണ് ശ്രീശാന്തിന്റെ ഉറച്ച പ്രതിക്ഷ. ഫിറ്റ്നസ് തെളിയിച്ചാൽ ശ്രീശാന്തിനെ കേരള രഞ്ജി ടീമിലേയ്ക്ക് പരിഗണിയ്ക്കും എന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്ന് ആഭ്യന്തര മത്സരങ്ങളെല്ലാം അനിശ്ചിതത്വത്തിലാണ്. ക്രിക്കറ്റിലെ ഭാവി തീരുമാനങ്ങൾ ശ്രീശാന്ത് ഉടൻ തന്നെ പ്രഖ്യാപിച്ചേയ്ക്കും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: കൊച്ചിക്കായി 'സഞ്ജു ഷോ' തുടരുന്നു; ട്രിവാന്‍ഡ്രത്തിന്റെ തോല്‍വിക്കു കാരണം ക്യാച്ച് കൈവിട്ടതും !

ദുലീപ് ട്രോഫിയിൽ കളിക്കാമെങ്കിൽ ഏഷ്യാകപ്പിലും കളിക്കാമായിരുന്നല്ലോ, ഫിറ്റ്നസല്ല പ്രശ്നം, തുറന്ന് പറഞ്ഞ് ഷമി

സഞ്ജു ഏത് പൊസിഷനിലും കളിക്കും,ഏത് റോളും സഞ്ജുവിന് വഴങ്ങും: റൈഫി വിന്‍സെന്റ് ഗോമസ്

ഹെയ്സൽവുഡോ സ്റ്റാർക്കോ അല്ല, നേരിടാൻ ബുദ്ധിമുട്ടിയത് ഈ നാല് പേർക്കെതിരെ: പുജാര

അന്ന് പാകിസ്ഥാനെതിരെ കളിക്കരുതെന്ന് പറഞ്ഞയാളാണ്, ഗംഭീർ കാപട്യക്കാരൻ, തുറന്നടിച്ച് മനോജ് തിവാരി

അടുത്ത ലേഖനം
Show comments