Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒറ്റദിവസം 92,071 പേർക്ക് രോഗം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷം കടന്നു

ഒറ്റദിവസം 92,071 പേർക്ക് രോഗം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷം കടന്നു
, തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2020 (10:30 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 92,071 പുതിയ കൊവിഡ് കേസുകൾ ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 48 ലക്ഷം കടന്നു  48,46,428 പേർക്കാണ് രാജ്യത്താകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് നിരക്കാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്.  
 
ഇന്നലെ മാത്രം 1,136 പേരാണ് മരിച്ചത്. രാജ്യത്ത് കൊവിഡ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 79,722 ആയി ഉയർന്നു. 37,80,108  പേർ രാജ്യത്ത് കൊവിഡിൽനിന്നും രോഗമുക്തി നേടി എന്നത് അശ്വാസകരമാണ്. 9,86,598 പേർ നിലവിൽ ചികിത്സയിലുണ്ട്. 9,78,500 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. 5,72,39,428 സാംപിളുകൾ രാജ്യത്താകെ ടെസ്റ്റ് ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സർക്കാർ ഓഫീസുകളിലെ ശനിയഴ്ച അവധി അവസാനിപ്പിയ്ക്കാൻ ശുപാർശ ചെയ്ത് പൊതുഭരണവകുപ്പ്